യു.എസ്.ബി ഡ്രൈവ് വലിച്ചൂരിയെടുക്കും മുന്‍പ് ഇതൊന്നു ചെയ്ത് നോക്കൂ..
പലപ്പോഴും യു.എസ്.ബി ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും കണക്ട് ചെയ്ത ശേഷം റിമൂവ് ചെയ്യാന്‍ നോക്കുമ്പോള്‍ Unable To Safely Remove Device എന്നൊരു മെസേജ് കാണാറുണ്ടാവും.
മിക്കവാറും ഒന്നുരണ്ട് തവണ ഇതേപോലെ ശ്രമിച്ച് പിന്നെ മെമ്മറി വലിച്ചൂരി എടുക്കുകയാവും മിക്കവരും ചെയ്യുക. ഇതിന് പരിഹാരമായി ഉപയോഗിക്കാവുന്ന ഒരു ചെറിയ ടൂളാണ്
Unlocker.
ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് റിമൂവ് ചെയ്യാനായി ഡിസ്കിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍
unlocker എന്ന ഒപ്ഷന്‍ കാണാനാവും.
തുടര്‍ന്ന് ഒരു വിന്‍ഡോയില്‍ ബ്ലോക്ക് ചെയ്യുന്ന പ്രോഗ്രാമുകള്‍ കാണിക്കും. അവിടെ Unlock All എന്നത് ക്ലിക്ക് ചെയ്യുക.
പ്രശ്നം പരിഹരിക്കപ്പെടും.
unlocker താഴത്തെ ലിങ്കില്‍ ക്ലിക്കി SKIP THIS AD ല്‍ ക്ലിക് ചെയ്ത് Download ചെയ്യാം
http://sh.st/M49Y
*************
ടാസ്ക് ബാറിലെ സിസ്റ്റം ട്രേയില്‍ യു.എസ്.ബി ഐക്കണ്‍ കാണുന്നില്ലേ
എന്നാല്‍ ഇനി ഡസ്ക്ടോപ്പില്‍ ഒരു Safely Remove Hardware ഷോര്‍ട്ട്കട്ട് നിര്‍മിക്കാം
സാധാരണയായി നമ്മള്‍ എല്ലാവരും യു.എസ്.ബി റിമൂവ് ചെയ്യുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍,ടാസ്ക് ബാറിലെ വലതു ഭാഗത്തുള്ള സിസ്റ്റം ട്രേയിലെ യു.എസ്.ബി ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും SafelyRemove Hardware and Eject Media എന്നത് ക്ലിക്ക് ചെയ്ത് ആയിരിക്കും.
എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ,ഡസ്ക്ടോപ്പില്‍ ഒരു Safely Remove Hardware ഷോര്‍ട്ട്കട്ട് ക്രിയേറ്റ് ചെയ്യുന്നതിലൂടെ നമുക്ക് സിമ്പിള്‍ ആയി യു.എസ്.ബി ഡ്രൈവുകളും അത് പോലെ മറ്റു ഫ്ലാഷ് ഡ്രൈവുകളും റിമൂവ് ചെയ്യാവുന്നതാണ്.എങ്ങനെയാണ് ഡസ്ക്ടോപ്പില്‍ ഒരു Safely Remove Hardware ഷോര്‍ട്ട്കട്ട് നിര്‍മിക്കുന്നത് എന്ന് നോക്കാം .
അതിനായി ആദ്യം ഡസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും New സെലക്ട് ചെയ്ത് Shortcut ക്ലിക്കുക.
തുടര്‍ന്ന് വരുന്ന ഷോര്‍ട്ട്കട്ട് വിന്‍ഡോയില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്ത് Next ക്ലിക്കുക.
%windir%\system32\rundll32.exe shell32.dll,Control_RunDLL hotplug.dll
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഷോര്‍ട്ട്കട്ടിന് ,Safely Remove Hardware എന്ന പേര് കൊടുത്ത് Finish ബട്ടണ്‍ ക്ലിക്കുക.
ഇപ്പോള്‍ ഡസ്ക്ടോപ്പില്‍ പുതിയൊരു ഷോര്‍ട്ട്കട്ട് നിങ്ങള്‍ക്ക് കാണാവുന്നതാണ്.ദാ ഇത് പോലെ...
ഇനി നിങ്ങള്‍,നിങ്ങളുടെ യു.എസ്.ബി ഫ്ലാഷ് ഡ്രൈവ് കണക്ട് ചെയ്ത് ഈ ഷോര്‍ട്ട്കട്ടില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് നോക്കിക്കേ....അതില്‍ കാണാം നിങ്ങളുടെ യു.എസ്.ബി വര്‍ക്ക് ചെയ്യുന്നത്.
**********
ഇനി Safely Remove Hardware സോഫ്റ്റ് വെയര്‍ Download ചെയ്തും ഉപയോഗിക്കാം
സോഫ്റ്റ് വെയര്‍ Download ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്കി SKIP THIS AD ല്‍ ക്ലിക് ചെയ്താല്‍ മതി
http://sh.st/M5u5
Safely Remove Hardware ഉപയോഗിക്കുന്നത് ഫ്ലാഷ് ഡ്രൈവുകളുടെയും അവയിലുള്ള ഫയലുകളുടെയും സുരക്ഷക്ക് നല്ലതാണ്