Tuesday, 11 November 2014


നിറഞ്ഞു കവിയുന്ന വാട്സപ്പ് മീഡിയ ഫയലുകള്‍ ഫോണ്‍ ഹാങ്ങ്‌ ആവാനും സ്പീഡ് കുറയാനും ഒരു പ്രധാന കാരണമാണ്. ഇതിനുള്ള ലളിതമായ പരിഹാരം ചുരുക്കിപ്പറയാം.
.............
ഒന്ന് രണ്ടാഴ്ച വാട്ട്സപ്പ് ഉപയോഗിക്കുന്നതോടെ എല്ലാ ഫോണുകളും അനങ്ങാന്‍ വയ്യാതാവുന്നു. മീഡിയ ഫയലുകള്‍ വരുന്നപടി താനേ ഡൌണ്‍ലോഡ് ആവുന്ന വിധമുള്ള വാട്സപ്പിന്റെ ഡീഫോള്‍ട്ട് സെറ്റിങ്ങാണ് വില്ലന്‍. മീഡിയ ഫയലുകള്‍ നേരിട്ട് എസ്ഡി കാര്‍ഡ് മെമ്മറിയിലേക്ക് ഡൌണ്‍ലോഡ് ആവാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്സപ്പിനില്ല.

അതിനാല്‍ നമ്മളറിയാതെ ഫോണ്‍ മെമ്മറി നിറഞ്ഞു കവിയുകയും; അത് വഴി, ഫോണ്‍ കാളുകള്‍ അടക്കമുല്ല പ്രധാന ജോലികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട ഡിസ്ക് സ്പേസ് ലഭിക്കാതെ ഫോണ്‍ ഹാങ്ങ്‌ ആവുകയും ചെയ്യുന്നു.

ഒരേ വീഡിയോ/ഇമേജ് ഫയലുകള്‍ തന്നെ അനേകം പേര്‍ അയക്കുന്നു. അയച്ചവര് തന്നെ വീണ്ടും വീണ്ടുമയക്കുന്നു. എല്ലാം വന്നു കുമിഞ്ഞു കൂടുന്നത് ഫോണ്‍ മെമ്മറിയിലും.

എന്നാല്‍ മീഡിയ ഫയലുകള്‍ നമ്മുടെ അനുവാദമില്ലാതെ വന്നപടി ഫോണില്‍ ഡൌണ്‍ലോഡ് ആവുന്നത് തടയാന്‍ വാട്സപ് നല്‍കുന്നൊരു സെറ്റിങ്ങുണ്ട്. അതാണീ പ്രശ്നത്തിന് നിലവിലുള്ള പരിഹാരം.

വാട്സപ്പ് തുറന്ന ശേഷം;
Settings>Chat Settings>Media Auto-download>When using mobile data / When connected with wifi> വരെ പോവുക.
അവിടെ എല്ലാ മീഡിയകളുടെയും ടിക്ക് മാര്‍ക്ക് നീക്കം ചെയ്യുക.


അതോടെ, ഫോട്ടോകളിലും വീടിയോകളിലും നമ്മള്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രമേ അവ ഡൌണ്‍ലോഡ് ആവൂ.

ആവശ്യം കഴിഞ്ഞ വാട്സപ്പ് മീഡിയ ഫയലുകള്‍ ഫോണ്‍ മെമ്മറിയില്‍ നിന്ന് നീക്കം ചെയ്ത് വേണ്ടത്ര ഡിസ്ക് സ്പേസ് ഫ്രീ ആക്കിയ ശേഷം റീസ്റ്റാര്‍ട്ട് ചെയ്‌താല്‍ മാത്രമേ ഫോണിന്‍റെ സ്വാഭാവിക വേഗത തിരിച്ചു കിട്ടൂ.

കാര്യം നിസ്സാരമാണെങ്കിലും ഫോണ്‍ സ്ലോ ആയാല്‍ അധികപേരും വേഗം മൊബൈല്‍ റിപ്പേര്‍ ഷോപ്പില്‍ കൊടുക്കും. അവര്‍ ഫുള്‍ ഫോര്‍മാറ്റ്‌ ചെയ്ത് പ്രധാന അപ്പുകള്‍ വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്തു കൂലിയും വാങ്ങും.

Monday, 20 October 2014

This Copy of Windows is not genuine പ്രശ്നം വളരെ ഈ സിയായി പരിഹരിക്കാം


ഈ രണ്ടു കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കൂ

1 ഒടോമാറ്റിക്ക് അപ്ഡേറ്റ് ഓഫ് ചെയ്യുക
(i)   Go to Control panel.
(ii)  Click on system and security.
(iii) Click on Windows update>>Turn automatic updates on or off.





“Never check for updates (not recommended)"എന്നുള്ളത് സെലക്ട് ചെയ്യുക


2. CMD ഉപയോഗിച്ച് വിന്‍ഡോസിനെ ജെനുവിനാക്കുക

(i)  സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ‘run’  എന്ന് ടൈപ്പ് ചെയ്ത് run തുറക്കുക

(ii) Run ല്‍ CMD എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക


(iii) CMD യില്‍ “SLMGR -REARM” എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു മെസേജ് ബോക്സ് ലഭിക്കും

ഇപ്പോള്‍ നിങ്ങളുടെ ഒപ്പറേറ്റിംഗ് സിസ്റ്റം Genuine ആയി

ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാം ..

Sunday, 14 September 2014


ഇക്കാലത്തെ സ്മാര്‍ട്ട്‌ ഫോണുകളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കുറഞ്ഞ ബാറ്ററി ലൈഫ്. ഉയര്‍ന്ന ബാറ്ററി ലൈഫ് അവകാശപ്പെടുകയും എന്നാല്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ വളരെ വേഗത്തില്‍ തന്നെ  ചത്തുപോകുകയും ചെയ്യുന്നതാണ് പല കമ്പനികളുടെയും മൊബൈലുകള്‍. വലുപ്പമേറിയ ഉയര്‍ന്ന പ്രകാശമുള്ള സ്ക്രീനുകള്‍, കനം കുറഞ്ഞ ബോഡി ഡിസൈന്‍, കുറഞ്ഞ ബാറ്ററി സ്പേസ്, വേഗതയേറിയ ക്വോഡ്‌ കോര്‍ പ്രോസ്സസര്‍, ബാക്ക്ഗ്രൗണ്ട് ആപ്ലികേഷനുകള്‍, ജിപിഎസ് തുടങ്ങിയവയൊക്കെ ബാറ്ററി ലൈഫ് കുറയുന്നതിനു കാരണങ്ങളായി പറയാം. എന്നാലും ചില പൊടികൈകളിലൂടെ ഒരുപരിധി വരെ നമുക്ക് ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാം. താഴെ പറയുന്ന പൊടികൈകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. Android ഫോണുകള്‍ക്ക് വേണ്ടിയുള്ള ടിപ്സ് ആണെങ്കിലും ചിലവ മറ്റുള്ള ഫോണുകള്‍ക്കും പ്രയോജനം ചെയ്തേക്കും.
1. നിങ്ങള്‍ ഒരു AMOLED സ്ക്രീന്‍ ഉള്ള മൊബൈലാണ്(ചില സാംസങ്ങ്‌ ഫോണുകള്‍) ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ഒരു ഡാര്‍ക്ക് കളര്‍ ബാക്ക്ഗ്രൗണ്ട് വാള്‍പേപ്പര്‍ ഉപയോഗിക്കുക. ഡാര്‍ക്ക് കളര്‍ ലോഞ്ചറും ഗുണം ചെയ്യും. കൂടാതെ ഏതു ഫോണ്‍ ആയാലും ലൈവ് വാള്‍പേപ്പര്‍ ഉപയോഗിക്കാതിരിക്കുക
2. ഒരിക്കലും ഓട്ടോ ബ്രൈറ്റ്നെസ്സ് മോഡ് സെലെക്റ്റ് ചെയ്യരുത്.  ഫോണുകളുടെ സ്ക്രീനാണ് ഏറ്റവും കൂടുതല്‍ ബാറ്ററി വലിക്കുക എന്നു മനസിലാക്കുക. നിങ്ങള്‍ക്കു കംഫര്‍ട്ടബള്‍ ആയ ഒരു കുറഞ്ഞ ബ്രൈറ്റ്നെസ്സ് ലെവല്‍ മാനുവല്‍ ആയി തിരഞ്ഞെടുക്കുക.
01-brightness-v1
3. വൈബ്രേഷന്‍ ഓഫ് ചെയ്യുക. ഫോണ്‍ റിംഗ് ചെയ്യിക്കുന്നതിനെക്കാള്‍ കൂടുതല്‍ പവര്‍ ആവശ്യമുള്ളത് വൈബ്രേഷന്‍ ചെയ്യിക്കുന്നതിനാണെന്നു മനസ്സിലാക്കുക. അതുപോലെ ഹാപ്റ്റിക്ക് ഫീഡ്ബാക്ക് ഓഫ് ചെയ്തിടുക.
06-haptic-feedback-v1
4. ഒറിജിനല്‍ ബാറ്ററി തന്നെ ഫോണില്‍ ഉപയോഗിക്കുക. തേര്‍ഡ്പാര്‍ട്ടികള്‍ നല്‍കുന്ന വില കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ്‌ ബാറ്ററികള്‍ നിങ്ങളുടെ ഫോണിനെ നശിപ്പിക്കുമെന്ന് അറിയുക.
10-extra-battery-v1
5. ഒരു പഠന റിപ്പോര്‍ട്ട്‌ പറയുന്നത് ഒരു ശരാശരി ഉപയോക്താവ് ഒരു ദിവസം 150 തവണ സ്ക്രീന്‍ ഓണ്‍/ഓഫ് ചെയ്യുന്നു എന്നാണ്. അതിനാല്‍ ‘സ്ക്രീന്‍ ടൈംഔട്ട്‌’ പരമാവധി കുറച്ചിടുക. 15 സെക്കന്റോ 30 സെക്കന്റോ ആണു ഏറ്റവും ഉചിതം.
02-screen-timeout-v1
6. നിങ്ങള്‍ ഒരു സാംസങ്ങ്‌ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ Air gestures, Smart scrolling തുടങ്ങിയ ഫീച്ചറുകള്‍ ഓഫ്‌ ചെയ്തിടുക.
7. GPS, NFC, Bluetooth, Wi-fi, mobile data തുടങ്ങിയവ  നിങ്ങള്‍ക്കാവശ്യമില്ലാത്ത സമയത്ത് ഓഫ് ചെയ്തിടുക. കൂടാതെ ലൊക്കേഷന്‍ ആക്സെസ് disable ചെയ്യുക.
8. എല്ലായ്പ്പോഴും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉപയോഗിക്കുന്ന ‘weather widget’ പോലുള്ള വിഡ്ജെറ്റുകള്‍ ഒഴിവാക്കുക. അതുപോലെ തീരെ ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ ദയവു ചെയ്തു അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
9. ഫോണിലെ ആപ്ലികേഷനുകള്‍ എല്ലായ്പ്പോഴും അപ്പ്‌ ടു ഡേറ്റ് ആക്കി വെക്കുക. അപ്പ്‌ഡേറ്റ് ചെയ്യുമ്പോള്‍ പല ആപ്ലിക്കെഷനുകളും കുറഞ്ഞ ബാറ്ററി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
10. നിങ്ങളുടെ ഫോണില്‍ ‘Power saving mode’ ഉണ്ടെങ്കില്‍ അത് ആക്റ്റിവേറ്റ് ചെയ്യുക. ഇല്ലെങ്കില്‍ നല്ല ഒരു ബാറ്ററി സേവിംഗ് ആപ്ലിക്കെഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. Android ല്‍ ലഭ്യമാകുന്ന നല്ല രണ്ടു ബാറ്ററി  സേവിംഗ് ആപ്ലിക്കേഷനുകളുടെ ഡൌണ്‍ലോഡ് ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കൂ.
03-power-saving-mode-v1
ബാറ്ററി ഡോക്ടര്‍—> ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Battery Doctor
DU ബാറ്ററി സേവര്‍—> ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക DU Saver
11. Auto Sync ഓപ്ഷന്‍ ഓഫ്‌ ചെയ്തിടുക. അതു പോലെ ആപ്ലിക്കേഷനുകളുടെ ‘ഓട്ടോ അപ്ഡേറ്റ്’ ഓപ്ഷന്‍ off ചെയ്യുക. android ഫോണില്‍ ഇതിനായി പ്ലേ സ്റ്റോറില്‍ പോയി settings->Auto-update apps-> Do not auto-update apps ഓണ്‍ ചെയ്യുക.
12. മൊബൈലിന്‍റെ Cache മെമ്മറി എപ്പൊഴും ക്ലിയര്‍ ചെയ്യുക, RAM ബൂസ്റ്റ്‌ ചെയ്യുക. ഇതിനുള്ള അപ്ലിക്കേഷനുകള്‍ അതാതു ഫോണിന്‍റെ App സ്റ്റോറില്‍ ഫ്രീ ആയി തന്നെ ലഭ്യമാണ്. ഉദാഹരണത്തിന് Android ഫോണുകളില്‍ കാഷ് ക്ലിയര്‍ ചെയ്യാനും, RAM ബൂസ്റ്റ്‌ ചെയ്യാനും ലഭ്യമാകുന്ന വളരെ നല്ല ഒരു ആപ്ലിക്കേഷന്‍ ആണ് ‘Clean Master’. ഫ്രീ ആയി ലഭ്യമാകുന്ന ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Clean Master Phone Boost.
13. വിഡ്ഢിത്തം എന്ന് തോന്നിയേക്കാവുന്ന ഒരു കാര്യമാണ് . പക്ഷെ ഇതില്‍ കാര്യവുമുണ്ട്. നിങ്ങള്‍ വളരെ ചൂടുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍ നിങ്ങളുടെ ഫോണിന്‍റെ ബാറ്ററി ലൈഫ് കുറയും. അതുകൊണ്ട് ഫോണ്‍ ഉപയോഗിക്കാത്ത സമയത്തു (പ്രത്യേകിച്ച് പുറത്തിറങ്ങി നടക്കുമ്പോള്‍) ഫോണ്‍ കയ്യില്‍ പിടിക്കാതെ ഒരു ബാഗിലോ, അല്ലെങ്കില്‍ പോക്കറ്റിലോ( ടൈറ്റുള്ള പോക്കറ്റ്‌ ആവുകയുമരുത്)  സൂക്ഷിക്കുക. അതുപോലെ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന സ്ഥലത്ത് ഫോണ്‍ വെക്കുകയുമരുത്.
09-heat-v1
14. റേഞ്ച് മുഴുവനായും കട്ട്‌ ആയാല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുക. റേഞ്ച് കുറയുന്ന അവസരങ്ങളില്‍ സിഗ്നല്‍ ലഭിക്കാന്‍ വേണ്ടി ഫോണ്‍ തന്നെ ഓട്ടോമാറ്റിക്കായി എപ്പോഴും ശ്രമം നടത്തുന്നത് കൊണ്ട് മാക്സിമം ബാറ്ററി പവര്‍ പ്രയോജനപ്പെടുത്തും. അതിനാല്‍ റേഞ്ച് കുറഞ്ഞ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് വളരെ കുറച്ചു മാത്രമേ കാണൂ. അതിനു ഹാന്‍ഡ്‌സെറ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാത്രവുമല്ല റേഞ്ച് കുറഞ്ഞ സമയങ്ങളില്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍റെ അളവ് വളരെ  കൂടും എന്ന സത്യം കൂടി മനസിലാക്കുക.
g
15. എപ്പോഴെങ്കിലുമൊക്കെ ഫോണ്‍ ഒന്നു റിസ്റ്റാര്‍ട്ട് ചെയ്യുന്നത് നല്ലതായിരിക്കും. അനാവശ്യമായി ഓപ്പണ്‍ ചെയ്തു കിടക്കുന്ന ആപ്ലിക്കേഷനുകള്‍ ഓഫ്‌ ആയി ബാറ്ററിക്കും, ഫോണിനും ഒരു ഉണര്‍വ്വ് കിട്ടാന്‍ ഇത് സഹായിക്കും. കൂട്ടുകാരേ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…ഇത് പോലുള്ള കൂടുതല്‍ ടിപ്സുകള്‍ ലഭ്യമാകാന്‍ ഈ പേജ് ലൈക്‌ ചെയ്യൂ കൊച്ചുസഹായങ്ങള്‍
കടപ്പാട്

Monday, 8 September 2014



സാധാരണയായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഒരു അപ്ലിക്കേഷന്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ അവ ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റോള്‍ ആവുന്നതാണ് പതിവ്. എന്ന് പറഞ്ഞാല്‍ ഇന്‍സ്റ്റാലെഷന്‍ ഫയല്‍ വേറെ കിട്ടില്ലെന്നര്‍ത്ഥം. ഇതിന്‍റെ ഒരു പ്രശ്നം നമ്മള്‍ പിന്നീടു വീണ്ടും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്തു വീണ്ടും ഡൌണ്‍ലോഡ് ചെയ്യണം. മാത്രവുമല്ല ഇന്റര്‍നെറ്റ്‌ ചാര്‍ജ് വേറെയും വരും. എന്നാല്‍ ഇതിന്‍റെ ഒരു apk ഫയല്‍ ആദ്യമേ ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ സൂക്ഷിക്കുകയാണെങ്കില്‍ നമുക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പ്ലേസ്റ്റോറില്‍ പോകാതെയും, ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്യാതെയും ഈ ആപ്പ് നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഇതെങ്ങനെ ചെയ്യാം എന്നതാണ് താഴെ വിവരിക്കാം.

സ്റ്റെപ്പ് 1. ആദ്യം ഡൌണ്‍ലോഡ് ചെയ്യേണ്ട അപ്ലിക്കേഷന്‍റെ URL പ്ലേസ്റ്റോറില്‍ നിന്നും കോപ്പി ചെയ്തെടുക്കുക. ഇതിനു ഈ അപ്ലിക്കേഷന്‍ വെറുതെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ മതി.



സ്റ്റെപ്പ് 2. ഇനി ഈ ലിങ്കില്‍ പോകുക http://apps.evozi.com/apk-downloader. ഇവിടെ കാണുന്ന ടെക്സ്റ്റ്‌ ബോക്സില്‍ മുമ്പ് കോപ്പി ചെയ്ത URL പേസ്റ്റ് ചെയ്തു ‘Genereate Download Link’ ല്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയം കാത്തു നില്‍ക്കുക.



സ്റ്റെപ്പ് 3. തുടര്‍ന്ന് താഴെയായി ഒരു ഡൌണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്തോളൂ. apk ഫയല്‍ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൌണ്‍ലോഡ് ആയിക്കൊള്ളും.


കടപ്പാട് : സാങ്കേതികലോകം

Tuesday, 12 August 2014

ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ യെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക

factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.

Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക

ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌ കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.

ഇനിയും നിങ്ങള്‍ക്കു പേടി തോന്നുന്നു എങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ step 3 ഉം , step 4 ഉം പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക.

Tuesday, 15 July 2014

PayPal ല്‍ എങ്ങനെ ഒരു അക്കൗണ്ട്‌ എടുക്കാം.

ഓണ്‍ലൈന്‍ വഴി നടക്കുന്ന എല്ലാ Transactions ഉം India Govt അന്ഗീകൃതവും RBI ഓണ്‍ലൈന്‍ പയ്മെന്റ്റ്‌പ്രോസസ്സറുമായ PAYPAL എന്നാ വെബ്സൈറ്റ് വഴിയാണ്.ഏതൊരാള്‍ക്കും ആവശ്യമായി ഉണ്ടായിരിക്കേണ്ടതാണ് paypal അക്കൗണ്ട്‌ .
ഇന്ത്യയില്‍ നിന്നും PAYPAL അക്കൗണ്ട്‌ തുടങ്ങുന്നത് എങ്ങനെ
എന്ന് നോക്കാം :

ആവശ്യമായി കരുതേണ്ടവ

  1. An E-mail ID
  2. PAN (Permanent Account Number) Card
  3. Bank Account(From any Bank with IFSC Code)
  4. Credit/Debit Card(Optional-From any Bank with IFSC Code)

പുതിയ അക്കൗണ്ട്‌ തുടങ്ങാനായി : 

  1. ആദ്യമായി www.paypal.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ക
  2. ഇതില്‍ Get Started എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    Paypal 2
  3. നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക ( ഇന്ത്യ) . കൂടാതെ Individual അക്കൗണ്ട്‌ ആയി തുടങ്ങുക…..
  4. അടുത്ത പേജ് ല്‍ കാണുന്ന കോളങ്ങള്‍ മുഴുവന്‍ Fill ചെയ്യുക..
    (NB : പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം-: നിങ്ങളുടെ പേര് കൊടുക്കുമ്പോള്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പേരുമായി മാച്ച് ചെയ്തിരിക്കണം, പേരില്‍ തെറ്റ് വന്നാല്‍ നിങ്ങളുടെ Payment എല്ലാം reject ചെയ്യപ്പെട്ടേക്കാം .)
    Paypal Reg
  5. നിങ്ങള്‍ ഇവിടെ Paypal Email ID ആയി കൊടുക്കുന്ന Email ID ഉപയോഗിച്ചാണ് എല്ലാ Transactions ഉം നടത്താന്‍ കഴിയുന്നത്‌ … 
  6. അടുത്ത പേജ് ല്‍ നിങ്ങളുടെ Debit Card/Credit Card , Paypal അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ ഉള്ളതാണ് .. നിങ്ങള്ക് പയ്മെന്റ്റ്‌ ലഭിക്കാന്‍ ഇതിന്റെ ആവശ്യകത ഇല്ല… അത് കൊണ്ട് ഇത് ഒഴിവാക്കാം .. പിന്നീട് വേണമെങ്കില്‍ ലിങ്ക് ചെയ്യവുന്നതെ ഉള്ളു .
  7. ഇതോടെ നിങ്ങളുടെ Paypal അക്കൗണ്ട്‌ തയ്യാറായി. 

ഇന്ത്യയില്‍ നിന്നും Paypal അക്കൗണ്ട്‌ എങ്ങനെ Verify ചെയ്യാം ??
ഇന്ത്യയില്‍ നിന്നുമാകുമ്പോള്‍ നിങ്ങളുടെ Paypal അക്കൗണ്ട്‌ Verify ചെയ്യാനായി ഒരു Purpose code, Bank Account എന്നിവ ചേര്‍ക്കണം
  1. Purpose Code ആയി Advertising and Market research എന്ന് കൊടുക്കുക
  2. അടുത്തതായി നിങ്ങളുടെ Paypal അക്കൗണ്ടില്‍ profile എന്നാ ഓപ്ഷന്‍ എടുക്കുക
  3. അതില്‍ കാണുന്ന Add Bank Account എന്നാ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 
  4. നിങ്ങള്ക്ക് ഏതു ബാങ്ക് അക്കൗണ്ടിലാണ് സമ്പാദ്യ തുക വരുത്താന്‍ ആഗ്രഹിക്കുന്നത് , ആ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൊടുക്കുക.
    Name on Bank Account                       : Enter your First Name
    Account Number                                      : Enter Your Bank Account Number
    Re-enter Your Account Number   : Re-enter Your Bank Account Number
    NEFT IFSC Code                                         : Enter You Bank NEFT IFSC code.
    [നിങ്ങളുടെ ബാങ്കിന്റെ NEFT IFSC Code അറിയാനായി  www.IFSCcodebank.com എന്നാ വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക...]
  5. ഇതിന് ശേഷം continue സെലക്ട്‌ ചെയ്ത് save കൊടുക്കുക..
  6. Paypal രണ്ട് ചെറിയ തുക ( ഉദാ:  2.04, 5.056 etc) നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും .. അത് ശെരിയായി നിങ്ങളുടെ paypal അക്കൗണ്ടില്‍ Get Verified Link എന്ന ഒപ്ഷനിലുള്ള രണ്ട് ബോക്സിലുമായി enter ചെയ്യുക . ഇതോടെ നിങ്ങളുടെ Paypal അക്കൗണ്ട്‌ verified ആകും, ഇതിന് ശേഷം നിങ്ങള്ക് ഓണ്‍ലൈന്‍ ആയി എല്ലാ Transactions ഉം നടക്കു൦[ഈ തുകയുടെ ഡാറ്റ കിട്ടാന്‍ രണ്ടു മാര്‍ഗങ്ങള്‍ ഉണ്ട്
    1. ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് or മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ട്‌ സ്റ്റെമെന്റ്റ്‌ എടുക്കുക
    2.ബാങ്കില്‍ നിന്നും പസ്സ്ബൂക് സ്റ്റെമെന്റ്റ്‌ പ്രിന്റ്‌ ചെയൂക

Monday, 14 July 2014

Toll Free Numbers in India-FORE FREE-1800 TOLL FREE NUMBERS


Airlines

Indian Airlines - 1800 180 1407

Jet Airways - 1800 22 5522

SpiceJet - 1800 180 3333

Air India -- 1800 22 7722

KingFisher - 1800 180 0101


Banks

ABN AMRO - 1800 11 2224

Canara Bank - 1800 44 6000

Citibank - 1800 44 2265

Corporatin Bank - 1800 443 555

Development Credit Bank - 1800 22 5769

HDFC Bank - 1800 227 227

ICICI Bank - 1800 333 499

ICICI Bank NRI - 1800 22 4848

IDBI Bank - 1800 11 6999

Indian Bank - 1800 425 1400

ING Vysya - 1800 44 9900

Kotak Mahindra Bank - 1800 22 6022

Lord Krishna Bank - 1800 11 2300

Punjab National Bank - 1800 122 222

State Bank of India - 1800 44 1955

Syndicate Bank - 1800 44 6655

Automobiles


Mahindra Scorpio - 1800 22 6006

Maruti - 1800 111 515

Tata Motors - 1800 22 5552

Windshield Experts - 1800 11 3636

Computers/IT


Adrenalin - 1800 444 445

AMD - 1800 425 6664

Apple Computers - 1800 444 683

Canon - 1800 333 366

Cisco Systems - 1800 221 777

Compaq - HP - 1800 444 999

Data One Broadband - 1800 424 1800

Dell - 1800 444 026

Epson - 1800 44 0011

ESys - 3970 0011

Genesis Tally Academy - 1800 444 888

HCL - 1800 180 8080

IBM - 1800 443 333

Lexmark - 1800 22 4477

Marshal's Point - 1800 33 4488

Microsoft - 1800 111 100

Microsoft Virus Update - 1901 333 334

Seagate - 1800 180 1104

Symantec - 1800 44 5533

TVS Electronics - 1800 444 566

WeP Peripherals - 1800 44 6446

Wipro - 1800 333 312

Xerox - 1800 180 1225

Zenith - 1800 222 004

Railways 


Indian Railway General Enquiry 131/139

Indian Railway Central Enquiry 131/139

Indian Railway Reservation 131/139

Indian Railway Railway Reservation Enquiry 1345,1335,1330

Indian Railway Centralised Railway Enquiry 1330/1/2/3/4/ 5/6/7/8/9

Couriers/Packers & Movers


ABT Courier - 1800 44 8585

AFL Wizz - 1800 22 9696

Agarwal Packers & Movers - 1800 11 4321

Associated Packers P Ltd - 1800 21 4560

DHL - 1800 111 345

FedEx - 1800 22 6161

Goel Packers & Movers - 1800 11 3456

UPS - 1800 22 7171

Home Appliances


Aiwa/Sony - 1800 11 1188

Anchor Switches - 1800 22 7979

Blue Star - 1800 22 2200

Bose Audio - 1800 11 2673

Bru Coffee Vending Machines - 1800 44 7171

Daikin Air Conditioners - 1800 444 222

DishTV - 1800 12 3474

Faber Chimneys - 1800 21 4595

Godrej - 1800 22 5511

Grundfos Pumps - 1800 33 4555

LG - 1901 180 9999

Philips - 1800 22 4422

Samsung - 1800 113 444

Sanyo - 1800 11 0101

Voltas - 1800 33 4546

WorldSpace Satellite Radio - 1800 44 5432

Investments/ Finance


CAMS - 1800 44 2267

Chola Mutual Fund - 1800 22 2300

Easy IPO's - 3030 5757

Fidelity Investments - 1800 180 8000

Franklin Templeton Fund - 1800 425 4255

J M Morgan Stanley - 1800 22 0004

Kotak Mutual Fund - 1800 222 626

LIC Housing Finance - 1800 44 0005

SBI Mutual Fund - 1800 22 3040

Sharekhan - 1800 22 7500

Tata Mutual Fund - 1800 22 0101

Travel


Club Mahindra Holidays - 1800 33 4539

Cox & Kings - 1800 22 1235

God TV Tours - 1800 442 777

Kerala Tourism - 1800 444 747

Kumarakom Lake Resort - 1800 44 5030

Raj Travels & Tours - 1800 22 9900

Sita Tours - 1800 111 911

SOTC Tours - 1800 22 3344

Healthcare


Best on Health - 1800 11 8899

Dr Batras - 1800 11 6767

GlaxoSmithKline - 1800 22 8797

Johnson & Johnson - 1800 22 8111

Kaya Skin Clinic - 1800 22 5292

LifeCell - 1800 44 5323

Manmar Technologies - 1800 33 4420

Pfizer - 1800 442 442

Roche Accu-Chek - 1800 11 45 46

Rudraksha - 1800 21 4708

Varilux Lenses - 1800 44 8383

VLCC - 1800 33 1262

Insurance


AMP Sanmar - 1800 44 2200

Aviva - 1800 33 2244

Bajaj Allianz - 1800 22 5858

Chola MS General Insurance - 1800 44 5544

HDFC Standard Life - 1800 227 227

LIC - 1800 33 4433

Max New York Life - 1800 33 5577

Royal Sundaram - 1800 33 8899

SBI Life Insurance - 1800 22 9090

Hotel Reservations


GRT Grand - 1800 44 5500

InterContinental Hotels Group - 1800 111 000

Marriott - 1800 22 0044

Sarovar Park Plaza - 1800 111 222

Taj Holidays - 1800 111 825

Teleshopping


Asian Sky Shop - 1800 22 1800

Jaipan Teleshoppe - 1800 11 5225

Tele Brands - 1800 11 8000

VMI Teleshopping - 1800 447 777

WWS Teleshopping - 1800 220 777

Others 


Domino's Pizza - 1800 111 123

Cell Phones


BenQ - 1800 22 08 08

Bird CellPhones - 1800 11 7700

Motorola MotoAssist - 1800 11 1211

Nokia - 3030 3838

Sony Ericsson - 3901 1111

Samsung - 1800 110011

Saturday, 12 July 2014

|
ഡെസ്ക്ടോപ് കമ്പ്യൂട്ടറിനേക്കാളും ഇപ്പോള് മിക്കവരുടേയും കയ്യിലുണ്ടാകുക ലാപ്ടോപ് ആണ്. ലാപ്ടോപ് നിത്യേന ഉപയോഗിക്കുന്നവരും ആഴ്ചയിലൊരിക്കലും മറ്റും ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തില് കാണും. ഡെസ്ക്ടോപിനേക്കാളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കമ്പ്യൂട്ടിംഗ് ഉപകരണമാണ് ലാപ്ടോപ്. പൊടികളും മറ്റും കയറാതെ വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി ഇതിലെ ഘടകങ്ങളുടെ പരിചരണം കൂടിയുണ്ടായാലേ ലാപ്ടോപിന് അയുസ്സ് കൂടുകയുള്ളൂ.
ലാപ്ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില് നമ്മള് ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന് സഹായിക്കുന്ന ചില ലളിതമാര്ഗ്ഗങ്ങള് ഇതാ:

Wednesday, 2 July 2014

നാംനമ്മുടെകമ്പ്യൂട്ടര് പാസ്സ് വേര്‍ഡ്ഉപയോഗിച്ചുപൂട്ടാറുണ്ട് മറ്റുള്ളവരുടെഇടപെടല് കുറയ്ക്കാന് ഇത്   ഹായിക്കും പക്ഷെ നാംതന്നെ ആ പാസ്സ് വേര്‍ഡ് മറന്നുപോയാലോ .പിന്നെ കുറെകഷ്ടപാടാണ് .ചിലപ്പോള് സിസ്റ്റംതന്നെഫോര്‍ മാറ്റ്   ചെയെണ്ടാതായിവരും .

നഷ്ടപെട്ട പാസ്സ് വേര്‍ഡ് ഇല്ലാതെകമ്പ്യൂട്ടര് ഉപയോഗിക്കാന് കുറെവഴികളുണ്ട്
1.ആദ്യമായിഏത്കമ്പുട്ടറിനാണോകൂഴപ്പംഅതിന്ടെ ഹാര്ഡ്ഡിസ്ക്ഊരിയെടുക്കുക
2. മറ്റൊരുകമ്പ്യൂട്ടറിന്റെ സെക്കന്ററി ഹാര്‍ഡിസ്കുമായി കണക്ട്ചെയ്യുക
3.ഇപ്പോഴുള്ളകമ്പ്യൂട്ടര് ഓണാക്കിസെക്കന്ററിഹാര്ഡ്ഡിസ്കില് ഇന്സ്റ്റോള് ചെയ്തിരിക്കുന്നവിന്ഡോസിന്റെ sysytem32 ഫോള്ഡറിലേക്കുപോകുക
4.വിന്ഡോസ്--->system32--->config
5.config എന്നാഫോള്ഡറില് നിന്ന് SAM.EXE യും SAM.log ഫയലുംഡിലീറ്റ്ചെയ്തുകളയുക


6.സെക്കന്ററിഹാര്ഡ്ഡിസ്ക്ഊരിയെടുത്തുനിങ്ങളുടെസിസ്റെതില് കണക്ട്ചെയ്തുഉപയോഗിക്കുക

ഇങ്ങനെനമുക്ക്കമ്പ്യൂട്ടര് ഉപയോഗിക്കാം .ലിനക്സിന്റെലൈവ് CD ഇട്ടുംനമ്മള്ക് ഈപണിചെയാം .
Hiren CD ഉപയോഗിച്ചാലുംമതികെട്ടോ...

Tuesday, 27 May 2014


കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും തന്നെ ഉണ്ടാകില്ല ... പക്ഷേ ഈ ഫയലുകള്‍ നമ്മള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല എന്ന് എത്ര ആളുകള്‍ ക്കറിയാം .. അതെ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകളൊന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല വീണ്ടും കുറേ നാളുകളോളം അത് കമ്പ്യൂട്ടറില്‍ തന്നെ കിടക്കും .. ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരുപാടു സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്.അങ്ങനെയുള്ളപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍വീസ്സ് സെന്ററില്‍ കൊടുത്താല്‍ എന്താ സം ഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.. ഇങ്ങനെ ലീക്കാകുന്ന വീഡിയോകളും മറ്റുമാണു സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച് പലരുടെയും ജീവനെടുക്കുന്നത് (അല്ലാതെ ഇന്ത്യയില്‍ ഇത്രയതികം ചതിയന്‍ കാമുകന്‍ മാരുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല) 


ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം നോക്കാം 


Step 1:Press WinKey+R (സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക)
Step 2:type CMD



Step3:type cipher /W:C: \
 ( C: എന്നത് നിങ്ങളുടെ ഡ്രൈവിന്റെ ലെറ്റര്‍)

Step4:press Enter


*ഇങ്ങനെ എല്ലാ ഡ്രൈവുകളും ക്ലിയര്‍ ചെയ്യുക


Monday, 26 May 2014


Hidden iPhone Codes


#06# - Find IMEI number of your iPhone.
#21# - Get Configuration of forwarding calls.
*#30# - It will let you know whether you enabled/ disabled the calling line presentation.
*#33# - It displays Multiple Configuration of your iPhone like call, sms, data, fax, sms and many more and also show whether enabled or not.
*#61# - It will display number of Miss calls.
*#43# - Verifying the Status of call, data, sms, data sync, and many more in your iPhone.
*#62# - Verifies the number for forwarding calls in case of none of service is available.
*#67# - Check the numbers for forwarding calls if your iPhone is busy.
*#76# - By typing this number will give you information about your line presentation enabled or disabled status.
*225# – It show the accounts of prepaid bill balance.
*646# - Displays information regarding how much minutes are remained in your account and only valid for only Postpaid ones.
*3001#12345#* - It displays internal setting like Open the "Field Test" of the iPhone which enables us to see iPhone services like GSM, Wireless, 3G.
*777# - Find account balance of prepaid iPhones
*3282# - You will get to know how much data is utilised

try ur own risk

Thursday, 15 May 2014


നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്ന മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .

താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
-----------------------------------------------

- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

Wednesday, 7 May 2014





മലയാളം ഫോണ്ടുകളില് ണ്ട മിസ്സിംഗിന് ഒരു പരിഹാരം
പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളംഎം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ )ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരുപ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെപോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരംതെളിയാതെ പോകുന്നത്. ആ പ്രശ്നംപരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ഫോണ്ടുകള്‍ ഉപയോഗിക്കാം. ഇവിടെ ക്ലിക്ക് ചെയ്ത് (SKIP THIS AD click)മലയാളം എഫ് എം എല്‍ഫോണ്ട്സ് ഡൌണ്‍ലോഡ് ചെയ്യാം ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തുനിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.
യൂണീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്തതിനു ശേഷം (Typeit Download Link >http://goo.gl/fFcnN ) കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

Tuesday, 6 May 2014


ഇത് ചെയ്യാന്‍ WIFI സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.

ഇനി വേണ്ടത് ഒരു VIRTUAL WIFI ROUTER. ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്യുക



ഇവിടെ ക്ലിക്കി  SKIP THIS AD ല്‍ ക്ലിക്ക് ചെയ്ത് VIRTUAL WIFI ROUTER ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ ഏത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.
ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് WIFI NAME നല്കുക.തുടര്‍ന്ന് പാസ് വേഡ് ENTER ചെയ്യുക.
പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക് ചെയ്യുക. ഇതോടെ നെറ്റ് ഷെയര്‍ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും


Saturday, 29 March 2014


XP യില്‍ എങ്ങനെ USB Drive റാം ആയി ഉപയോഗിക്കാമെന്ന് നോക്കാം

Follow below steps to use USB drive as RAM on Windows XP.

Step 1: Insert your USB Drive

Step 2: Right Click on “My Computer“

Step 3: Click on “Advance Tab“

Step 4: Now in performance click on “Settings“

Step 5: Now click on “Advance” and then on “change“

Step 6: Now select your USB drive, that you want to use as RAM

Step 7: After selecting your USB drive, click on “Custom size“

Step 8: click on “set“button and click on” OK“


Now restart your PC and you are ready to use USB Drive as RAM in your Windows XP PC.

വിന്‍ഡോസ് 7നിലും 8 ലും

Follow these simple steps

Step 1: Insert your USB Drive

Step 2: Format it

Step 3: After formatting it, right-click on your USB drive

Step 4: Select “Properties”

Step 5: Click on “ReadyBoost tab”

Step 6: Now click on “use this device”

Step 7: Now move the slider to the maximum size

Step 8: Click “OK” and “Apply”

Now again restart your Windows 7 or Windows 8 PC or Laptop and you are done!

Friday, 28 March 2014


ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവര്ക്ക് പരിചിതമായ ഒരു വാക്കാണ്‌ ഹാക്കിംഗ്. എന്നാൽ എന്താണ് ഹാക്കിംഗ് എന്നും ആരാണ് ഹാക്കർ എന്നും ഉള്ള പലരുടെയും അറിവിൽ ഇന്ന് ഒരുപാട് അന്ധവിശ്വാസങ്ങൾ കേറിക്കൂടിയിരിക്കുന്നു.

സത്യത്തിൽ എന്താണ് ഹാക്കിംഗ്? ഗൂഗിൾ. ഫേസ് ബുക്ക്‌ തുടങ്ങിയ നിങ്ങളുടെ സോഷ്യൽ നെറ്വോര്കിംഗ് സൈറ്റ്കളുടെ പാസ്സ്‌വേർഡ്‌കൾ തപ്പിയെടുക്കുന്നതോ? അതോ ആരും അറിയാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ – ഇൽ കേറി സ്വൈര്യവിഹാരം നടത്തുന്നതോ? ഇവ മാത്രമല്ല. ഒരുപാട് രീതിയിൽ ഇന്ന് ഹാക്കിംഗ് ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിലേക് എത്തുന്നതിനു മുന്പ് നമുക്ക് ആദ്യം അല്പം ചരിത്രം പരിശോധിക്കാം

1960-കളിൽ ആണ് “ഹാക്കിംഗ്” എന്നാ പദം കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. വളരെ അധികം കമ്പ്യൂട്ടർ പരിജ്ഞാനവും കമ്പ്യൂട്ടർ പ്രോഗ്രാം കളുടെ പ്രവര്ത്തനവും ഘടനകളെയും കുറിച്ച് ആധികാരികമായ അറിവും ഉള്ള മിടുക്കന്മാരാണ് അന്ന് ഹാക്കർമാർ. പക്ഷെ പെട്ടെന്ന് തന്നെ ഈ വാക്ക് നിയമവിരുദ്ധമായ പ്രവര്ത്തനം എന്നതിന്റെ ഒരു സമാനർത്ഥം ആയി മാറി. എന്നാൽ ആദ്യത്തെ ഹാക്കിംഗ് സംഭവങ്ങൾ ടെലിഫോണ്‍ സിസ്റ്റംസുകൾ തകർക്കുന്ന ചില കൂട്ടരിലാണ് ചെന്നെതിയിരുന്നത്. അവരാണ് ആദ്യത്തെ ഹാക്കർമാരും. സാങ്കേതികവിദ്യ വളര്ന്നതോടെ കമ്പ്യൂട്ടർ സിസ്റ്റംസുകളിലേക്ക് ചുവടുമാറി.

1980 ആയപ്പോഴേക്കും പ്രശ്നം വഷളായി. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങി. അങ്ങെനെ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതിനെതിരെ കുറച്ച കുടി ശക്തമായ ശിക്ഷാനടപടികൾ ഉൾക്കൊള്ളിച്ച് Computer Fraud and Abuse Act നിലവില വന്നു. തോള്ളായിരത്തി എന്പതിന്റെ തുടക്കത്തിൽ ഹാക്കിംഗുമായി ബന്ധപ്പെട്ട FBI ആദ്യത്തെ അറെസ്റ്റ് നടന്നു. 414s എന്നറിയപ്പെട്ട ഒരു ഗ്രൂപ്പ്‌ ലോസ് അലാമോ നാഷണൽ ലൈബ്രറിയും Sloan-Kettering മെമ്മോറിയൽ കാൻസർ സെന്റര് ഉം ഉള്ള്പെട്ട അറുപതോളം വരുന്ന കമ്പ്യൂട്ടർ സിസ്റ്റംസുകൾ തകര്തതിനായിരുന്നു പിടിക്കപ്പെട്ടത്.

അധികം താമസിയാതെ തന്നെ കമ്പ്യൂട്ടർകൾ തകര്തതിനും സോഫ്റ്റ്‌വെയർകൾ മോഷ്ടിച്ചതിനും കുപ്രസിദ്ധനായ കെവിൻ മിട്നിക്കിനെ ഒരു വര്ഷത്തേക്ക് ജയിലിൽ അടക്കപെടുകയുണ്ടായി. 1995 ആയപ്പോൾ Motorola Inc., Sun Microsystems Inc., NEC Corp., and Novell Inc. എന്നീ കമ്പനികളുടെ സിസ്റ്റം ഹാക്ക് ചെയ്ത് അവരുടെ ഉല്പന്നങ്ങളും വിവരങ്ങളും മോഷ്ടിച്ചതിന്റെ പേരില് വീണ്ടും മിട്നിക് പിടിക്കപ്പെട്ടു. നിഷേധാത്മകമായ പ്രസിദ്ധി നിലനിന്നിരുന്ന സമയത്തും ഹാക്കിംഗ് വളര്ന്നു. അതോടൊപ്പം തന്നെ ധാർമികമായ ഹാക്കിംഗ് എന്ന എതിക്കൽ ഹാക്കിംഗ് എന്ന ഒരു പ്രസ്ഥാനവും രൂപപ്പെട്ടു. എന്നാല്‍  മീഡിയകളുടെ ഇടപെടൽ ഹാക്കിംഗ്നെ അതിന്റെ കറുത്ത ഭാഗത്തെ മാത്രം ചിത്രീകരിക്കാൻ തുടങ്ങി. അതെ പോലെ തന്നെ സാങ്കേതിക വിവരങ്ങൾ എല്ലാവര്ക്കും സവ്ജന്യമായി ഉപയോഗിക്കണം എന്ന ലക്ഷ്യത്തോടെ ഹാക്കേർസ് വളരാൻ തുടങ്ങി. ഈ ലക്ഷ്യത്തോടെ മുന്പോട്ട് നീങ്ങിയ ഇവർ ഉപദ്രവകാരികൾ ആയി തീര്ന്നു. അതിന്റെ ഫലമായി ഹാക്കർ എത്തിക്സ്കളെ പാടെ മറന്നുകൊണ്ട് “cracker” എന്ന പേരിൽ ചില സംഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. തൊണ്ണൂറുകളുടെ ആരംഭത്തിൽ AT&T Corp., Griffith Air Force Base, NASA, and the Korean Atomic Research തുടങ്ങിയ സുപ്രസിദ്ധ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം ഹാക്കിംഗിന്റെ ഇരകളായി തീര്ന്നു. ഫെഡരൽ സൈറ്റ്കൾ ആയ U.S. Department of Justice, the U.S. Air Force, and the CIA വരെ ആക്രമണത്തിൽ വികൃതമാക്കപ്പെട്ടു. 1995-ഇൽ മാത്രമായി രണ്ടര ലക്ഷത്തോളം വരുന്ന ആക്രമണങ്ങൾ അമേരിക്കൻ പ്രധിരോധ വകുപ്പിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്-ഇൽ ഉണ്ടായി. സാങ്കേതികവിദ്യയുടെ വളർച്ച പിന്നെ പിന്നെ അത് വ്യാവസായിക വ്യാപാര പണമിടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റ്കളിലേക്കും വ്യാപിച്ചു. അങ്ങെനെ Yahoo!, America Online, eBay, and Amazon.com തുടങ്ങിയ സൈറ്റ്കൾക്കും കോടികളുടെ നഷ്ടങ്ങൾ ഉണ്ടാക്കി. ഓണ്‍ലൈൻ ഷോപ്പേർസിനെ ഈ ആക്രമണങ്ങൾ അവരുടെ വിശ്വാസത്തെ ബാധിക്കുകയും കൊടുക്കൽ വാങ്ങലുകൾ അവർ കുരയുവനും കാരണമായി. അങ്ങനെ മാഫിയ ബോയ്‌ എന്നറിയപപെട്ട 16 വയസ്സുള്ള ഒരു കനേഡിയൻ ബാലൻ പിടിക്കപ്പെടുകയുണ്ടായി.

Monday, 17 March 2014




ആദ്യം ഫേസ്ബുക് പ്രൊഫൈല്‍ തുറന്നശേഷം സെറ്റിംഗ്‌സില്‍ പോവുക.

സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുമ്പോള്‍ തുറക്കുന്ന പേജിന്റെ ഏറ്റവും അടിയില്‍ Download a copy of your Facebook data എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.
ഇപ്പോള്‍ കാണുന്ന പേജില്‍ Start My Archive എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.


ഇനി നിങ്ങളുടെ പാസ്‌വേഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് നല്‍കുക.

പാസ്‌വേഡ് എന്റര്‍ ചെയ്താല്‍ റിക്വസ്റ്റ് മൈ ഡൗണ്‍ലോഡ് എന്ന ഒരു മെസേജ് ബോക്‌സ് വരും. അതില്‍ സ്റ്റാര്‍ട്‌മൈ ആര്‍കൈവ്‌സ് എന്നതില്‍ ക്ലിക് ചെയ്യുക.


ഇപ്പോള്‍ നിങ്ങളുടെ ഇ മെയില്‍ ഐഡിയിലേക്ക് ഫേസ്ബുക്കില്‍ നിന്ന് രണ്ട് മെയിലുകള്‍ ലഭിക്കും. നിങ്ങളുടെ അനുവാദമില്ലതെ മറ്റാരെങ്കിലുമാണോ ഡൗണ്‍ലോഡ് റിക്വസ്റ്റ് അയച്ചത് എന്നറിയാനാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ ഹാക് ചെയ്യപ്പെട്ട കാര്യം അറിയിക്കാനും അതില്‍ സംവിധാനമുണ്ട്. അതിനായി മെയിലില്‍ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. രണ്ടാമത്തെ മെയില്‍ ഫേസ്ബുക് ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ളതാണ്. അതിനായി ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.



ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഡൗണ്‍ലോഡ് ആര്‍കൈവ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.


ഡൗണ്‍ലോഡ് ആര്‍കൈവില്‍ ക്ലിക് ചെയ്യുമ്പോള്‍ പാസ്‌വേഡ് റീ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് രേഖപ്പെടുത്തുക. തുടര്‍ന്ന് സബ്മിറ്റ് ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഫേസ്ബുക് ഡാറ്റകള്‍ മുഴുവനായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.


Wednesday, 12 March 2014


നിങ്ങള്‍ ഒരു സ്ഥാപനമോ, വെബ്സൈറ്റോ മറ്റേതെങ്കിലും സര്‍വ്വീസോ നടത്തുന്ന ആളാണെന്നിരിക്കട്ടെ. ഒരു പ്രത്യേക വിഷയത്തില്‍, അല്ലെങ്കില്‍ ഒരു പുതിയ പ്രൊഡക്ട് സംബന്ധിച്ച് നിങ്ങള്‍ കസ്റ്റമേഴ്സിനെല്ലാം ഇമെയില്‍ അയക്കുന്നു. അതിനോട് കസ്റ്റമേഴ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നത് നിങ്ങളുടെ ഭാവി പദ്ധതികളെ ഏറെ സഹായിക്കും. 


മെയില്‍ തുറന്ന് നോക്കുന്നുണ്ടോ, വായിക്കുന്നുണ്ടോ, ഫോര്‍വാഡ് ചെയ്യുന്നുണ്ടോ എന്നൊക്കെ അറിയാന്‍ സാധിച്ചാല്‍ അത് വളരെ ഉപകാരപ്പെടും.
ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് CampaignCog.
മെയില്‍ തുറക്കുന്നുണ്ടോ, വായിക്കുന്നുണ്ടോ എന്നൊക്കെ ഇതുപയോഗിച്ച് മനസിലാക്കാം.

ഈ സര്‍വ്വീസ് ഉപയോഗിക്കാന്‍ സൈറ്റ് സന്ദര്‍ശിച്ച് ഫ്രീ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഇമെയില്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം അവിടെ എനേബിള്‍ ചെയ്യാം. ഇത് ചെയ്യുമ്പോള്‍ ഒരു ഇമെയില്‍ ട്രാക്കിങ്ങ് കോഡ് ലഭിക്കും. ഇത് കോപ്പി ചെയ്ത് ഇമെയിലില്‍ പേസ്റ്റ് ചെയ്യുക.
CampaignCog ല്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമായി വിവരങ്ങള്‍ കാണിക്കും. ഓപ്പണ്‍, ഫോര്‍വാഡ്, ഡെലീറ്റ്, പ്രിന്റ് എന്നിവയൊക്കെ മനസിലാക്കാം. അതുപോലെ തന്നെ കസ്റ്റമേഴ്സിന്‍റെ ജിയോഗ്രഫിക്കല്‍ ലൊക്കേഷനും മനസിലാക്കാം. ഇമെയില്‍ കാംപെയിനുകള്‍ നടത്തുന്നവര്‍ക്ക് ഈ സര്‍വ്വീസ് ഉപകരിക്കും.

സൈറ്റ് സന്ദര്‍ ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് SKIP THIS AD ല്‍ ക്ലിക്ക് ചെയ്യുക

Monday, 10 March 2014



ഫെയ്സ്ബുക്കില്‍ പലര്‍ക്കായി ഫ്രെണ്ട് റിക്വസ്റ്റ് അയച്ചതു കാരണം ബ്ലോക്ക് കിട്ടാത്തവര്‍ ഫെയിസ് ബുക്കില്‍ വളരെ കുറവായിരിക്കും. അങ്ങിനെ ബ്ലോക്ക് കിട്ടിയവര്‍ക്കായി ഇതാ ഒരു പുതിയ ടിപ്സ്.

ആദ്യമായി ഫെയ്സ്ബുക്കില്‍ വലതു വശത്ത് Home ബട്ടണിന്റെ അടുതായിട്ടുള്ള Privacy Shortcuts എടുക്കുക.


അതില്‍ See More Settings എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Privacy Settings and Tools എന്നൊരു പുതിയ വിന്‍ഡോ ഓപ്പണ്‍ ആയി വരും, അതില്‍ Use Activity Log എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക.


ഓപ്പണ്‍ ആയി വരുന്ന പേജില്‍ ഇടതു വശത്തായി More എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ Photos,Likes,Comments എന്നിങ്ങിനെ കുറെ ഓപ്ഷനുകള്‍ കാണാം അതില്‍ Friends  എന്ന് സെലക്റ്റ് ചെയ്യുക

 ഇപ്പോള്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട് റിക്വസ്റ്റുകളും, നിങ്ങള്ക്ക് വന്ന റിക്വസ്റ്റുകളും,അടുത്തിടെ ആയി നിങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ വന്നവരുടെയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും നിങ്ങള്‍ ഫ്രെണ്ട് റിക്വസ്റ്റ് അയച്ചിട്ട് ഇത് വരെ സ്വീകരിക്കാത്ത ആളുകളുടെ പേര് കാണാം അതിനു നേരെ മൗസ് കൊണ്ട് വച്ച് Cancel Request എന്ന് കൊടുക്കുക. അങ്ങിനെ പെന്റിംഗ് ആയിട്ടുള്ള റിക്വസ്റ്റ് എല്ലാം ക്യാന്‍സല്‍ ചെയ്യുക. പുതിയ ഫ്രെണ്ട് റിക്വസ്റ്റ് അയക്കുമ്പോള്‍ അക്സപ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം അയക്കുക. അല്ലാത്ത ആളുകളെ Follow ചെയ്യുക.