Wednesday, 7 May 2014





മലയാളം ഫോണ്ടുകളില് ണ്ട മിസ്സിംഗിന് ഒരു പരിഹാരം
പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളംഎം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ )ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരുപ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെപോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരംതെളിയാതെ പോകുന്നത്. ആ പ്രശ്നംപരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ഫോണ്ടുകള്‍ ഉപയോഗിക്കാം. ഇവിടെ ക്ലിക്ക് ചെയ്ത് (SKIP THIS AD click)മലയാളം എഫ് എം എല്‍ഫോണ്ട്സ് ഡൌണ്‍ലോഡ് ചെയ്യാം ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തുനിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.
യൂണീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്തതിനു ശേഷം (Typeit Download Link >http://goo.gl/fFcnN ) കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

No comments:

Post a Comment