Monday, 17 March 2014




ആദ്യം ഫേസ്ബുക് പ്രൊഫൈല്‍ തുറന്നശേഷം സെറ്റിംഗ്‌സില്‍ പോവുക.

സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുമ്പോള്‍ തുറക്കുന്ന പേജിന്റെ ഏറ്റവും അടിയില്‍ Download a copy of your Facebook data എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.
ഇപ്പോള്‍ കാണുന്ന പേജില്‍ Start My Archive എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.


ഇനി നിങ്ങളുടെ പാസ്‌വേഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് നല്‍കുക.

പാസ്‌വേഡ് എന്റര്‍ ചെയ്താല്‍ റിക്വസ്റ്റ് മൈ ഡൗണ്‍ലോഡ് എന്ന ഒരു മെസേജ് ബോക്‌സ് വരും. അതില്‍ സ്റ്റാര്‍ട്‌മൈ ആര്‍കൈവ്‌സ് എന്നതില്‍ ക്ലിക് ചെയ്യുക.


ഇപ്പോള്‍ നിങ്ങളുടെ ഇ മെയില്‍ ഐഡിയിലേക്ക് ഫേസ്ബുക്കില്‍ നിന്ന് രണ്ട് മെയിലുകള്‍ ലഭിക്കും. നിങ്ങളുടെ അനുവാദമില്ലതെ മറ്റാരെങ്കിലുമാണോ ഡൗണ്‍ലോഡ് റിക്വസ്റ്റ് അയച്ചത് എന്നറിയാനാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ ഹാക് ചെയ്യപ്പെട്ട കാര്യം അറിയിക്കാനും അതില്‍ സംവിധാനമുണ്ട്. അതിനായി മെയിലില്‍ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. രണ്ടാമത്തെ മെയില്‍ ഫേസ്ബുക് ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ളതാണ്. അതിനായി ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.



ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഡൗണ്‍ലോഡ് ആര്‍കൈവ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.


ഡൗണ്‍ലോഡ് ആര്‍കൈവില്‍ ക്ലിക് ചെയ്യുമ്പോള്‍ പാസ്‌വേഡ് റീ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് രേഖപ്പെടുത്തുക. തുടര്‍ന്ന് സബ്മിറ്റ് ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഫേസ്ബുക് ഡാറ്റകള്‍ മുഴുവനായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.


No comments:

Post a Comment