ഡെസ്ക്ടോപ് കമ്പ്യൂട്ടറിനേക്കാളും ഇപ്പോള് മിക്കവരുടേയും കയ്യിലുണ്ടാകുക ലാപ്ടോപ് ആണ്. ലാപ്ടോപ് നിത്യേന ഉപയോഗിക്കുന്നവരും ആഴ്ചയിലൊരിക്കലും മറ്റും ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തില് കാണും. ഡെസ്ക്ടോപിനേക്കാളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കമ്പ്യൂട്ടിംഗ് ഉപകരണമാണ് ലാപ്ടോപ്. പൊടികളും മറ്റും കയറാതെ വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി ഇതിലെ ഘടകങ്ങളുടെ പരിചരണം കൂടിയുണ്ടായാലേ ലാപ്ടോപിന് അയുസ്സ് കൂടുകയുള്ളൂ.
ലാപ്ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില് നമ്മള് ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന് സഹായിക്കുന്ന ചില ലളിതമാര്ഗ്ഗങ്ങള് ഇതാ:
• നെറ്റ്വര്ക്കോ, ഇന്റര്നെറ്റോ ഉപയോഗിക്കാത്ത സമയങ്ങളില് ലാപ്ടോപില് വയര്ലസ് കാര്ഡുകളോ കണക്റ്ററുകളോ ആവശ്യമില്ല. അവ സ്വിച്ച് ഓഫ് ചെയ്യുക.
• ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല് മ്യൂട്ട് ഓപ്ഷനില് ഇടുക
• ഡിസ്പ്ലെയുടെ ബ്രൈറ്റ്നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.
• ബ്ലൂടൂത്ത് ഓപ്ഷന് ഡിസേബിള് ചെയ്യുക.
• മള്ട്ടി ടാസ്കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില് ആവശ്യമില്ലാത്ത മറ്റ് വിന്ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല് ആയാസത്തോടെ പ്രവര്ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്ടോപ് ആണെങ്കില് ഒന്നിലേറെ ആപ്ലിക്കേഷനുകള് തുറന്നുവെക്കുന്നത് വലിയ പ്രശ്നം സൃഷ്ടിക്കില്ല.
• ഹാര്ഡ് ഡ്രൈവ് മെമ്മറിയേക്കാള് വെര്ച്വല് മെമ്മറി പരമാവധി ഉപയോഗപ്പെടുത്തുക
• റാം അഥവാ റാന്റം ആക്സസ് മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്
• ഗെയിമുകള്, സിനിമകള് എന്നിവ സ്ഥിരമായി കാണുന്നതും ലാപ്ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്സ് ഏറെ ഉപയോഗിക്കുന്നവയാണിവ.
• അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില് വെച്ച് ചാര്ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്ക്കുള്ളില് വെച്ച് ചാര്ജ്ജിംഗ് നടത്തുക.
• ബാറ്ററി മികച്ച രീതിയില് ഉപയോഗിക്കാന് സിസ്റ്റത്തിലെ പവര് മാനേജ്മെന്റ് സെറ്റിംഗ്സ് സഹായിക്കും. എനര്ജി സേവര് എന്നും ഇതിനെ വിളിക്കാറുണ്ട്.
• കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന് പദ്ധതിയില്ലെങ്കില് ഷട്ട്ഡൗണ്, ഹൈബര്നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്ഡ്ബൈ ഓപ്ഷനിലും ബാറ്ററി ചാര്ജ്ജ് കുറഞ്ഞുവരാറുണ്ട്.
• ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.
• സിഡി, ഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല് ഡ്രൈവുകള് ധാരാളം ബാറ്ററി ഊര്ജ്ജം ഉപയോഗിക്കും.
• എംഎസ് വേര്ഡ്, എക്സല് എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ് ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്ത്തും.
• പോര്ട്ടുകള് ടേണ് ഓഫ് ചെയ്തിടുക. യുഎസ്ബി, എതര്നെറ്റ്, വിജിഎ, വയര്ലസ് പോര്ട്ടുകള് ആവശ്യമില്ലാത്തപ്പോള് ഡിസേബിള് ചെയ്തു വെക്കുക. ഡിവൈസ് മാനേജര് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.
• ഊര്ജ്ജ സംരക്ഷണ ഹാര്ഡ്വെയര് പ്രൊഫൈലുകള് തയ്യാറാക്കുക. ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങള് ലാപ്ടോപ് ഉപയോഗിക്കാറുള്ളതെങ്കില് അതിനനുസരിച്ച്, ഔട്ട്ഡോര്, കോഫിഷോപ്പ്, ഓഫീസ് എന്നിങ്ങനെ പ്രൊഫൈലുകള് തയ്യാറാക്കാം. സ്റ്റാര്ട്ട് ബട്ടണില് നിന്ന് കണ്ട്രോള് പാനല് തെരഞ്ഞെടുത്ത് അതില് പെര്ഫോമന്സ് ആന്റ് മെയിനന്റനന്സ് ക്ലിക് ചെയ്ത് സിസ്റ്റം ഓപ്ഷന് ക്ലിക് ചെയ്തുള്ള രീതിയിലാണ് വിന്ഡോസ് എക്സ്പിയില് ഹാര്ഡ്വെയര് പ്രൊഫൈല് തയ്യാറാക്കുക. വിന്ഡോസ് എക്സിപിയില് മാത്രമേ മൈക്രോസോഫ്റ്റ് ഈ സൗകര്യം നല്കുന്നുള്ളൂ.
• ലാപ്ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില് വെക്കാതിരിക്കുക. തലയണ, പുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള് ചൂട് ഉയര്ത്തും.
• ഒഎല്ഇഡി ഡിസ്പ്ലെകള് ഉള്ള ലാപ്ടോപുകള് വെള്ള നിറമുള്ള ചിത്രങ്ങള്ക്ക് കൂടുതല് ഊര്ജ്ജം നഷ്ടപ്പെടുത്തുന്നതാണ്. കറുപ്പ് ചിത്രങ്ങള്ക്ക് കുറഞ്ഞ ഊര്ജ്ജമേ ആവശ്യമുള്ളൂ.
• ഉപയോഗിക്കാത്ത നേരത്തും ഇന്റര്നെറ്റ് ബ്രൗസര് ഓപണ് ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില് ഓരോ സെക്കന്റിലും ഇത് അപ്ഡേറ്റ് ആകുന്നുണ്ട്.
• പെന്ഡ്രൈവ്, ഡിവിഡി പോലുള്ള എക്സ്റ്റേണല് ഡിവൈസുകള് ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്തെടുക്കുക
ലാപ്ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില് നമ്മള് ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന് സഹായിക്കുന്ന ചില ലളിതമാര്ഗ്ഗങ്ങള് ഇതാ:
• ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല് മ്യൂട്ട് ഓപ്ഷനില് ഇടുക
• ഡിസ്പ്ലെയുടെ ബ്രൈറ്റ്നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.
• ബ്ലൂടൂത്ത് ഓപ്ഷന് ഡിസേബിള് ചെയ്യുക.
• മള്ട്ടി ടാസ്കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില് ആവശ്യമില്ലാത്ത മറ്റ് വിന്ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല് ആയാസത്തോടെ പ്രവര്ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്ടോപ് ആണെങ്കില് ഒന്നിലേറെ ആപ്ലിക്കേഷനുകള് തുറന്നുവെക്കുന്നത് വലിയ പ്രശ്നം സൃഷ്ടിക്കില്ല.
• ഹാര്ഡ് ഡ്രൈവ് മെമ്മറിയേക്കാള് വെര്ച്വല് മെമ്മറി പരമാവധി ഉപയോഗപ്പെടുത്തുക
• റാം അഥവാ റാന്റം ആക്സസ് മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്
പ്രവര്ത്തിപ്പിക്കാന് പരമാവധി ശ്രമിക്കണം. ഒരു കത്ത് ടൈപ്പ് ചെയ്യുകയാണ് ആവശ്യമെങ്കില് പ്രോസസിംഗ് ഏറെയുള്ളതും റാം ഏറെ ഉപയോഗിക്കുന്നതുമായ മൈക്രോസോഫ്റ്റ് വേര്ഡിന് പകരം ഒരു സാധാരണ ടെക്സ്റ്റ് എഡിറ്റിംഗ് ആപ്ലിക്കേഷന് ഉപയോഗിക്കുക.
• ഗെയിമുകള്, സിനിമകള് എന്നിവ സ്ഥിരമായി കാണുന്നതും ലാപ്ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്സ് ഏറെ ഉപയോഗിക്കുന്നവയാണിവ.
• അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില് വെച്ച് ചാര്ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്ക്കുള്ളില് വെച്ച് ചാര്ജ്ജിംഗ് നടത്തുക.
• ബാറ്ററി മികച്ച രീതിയില് ഉപയോഗിക്കാന് സിസ്റ്റത്തിലെ പവര് മാനേജ്മെന്റ് സെറ്റിംഗ്സ് സഹായിക്കും. എനര്ജി സേവര് എന്നും ഇതിനെ വിളിക്കാറുണ്ട്.
• കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന് പദ്ധതിയില്ലെങ്കില് ഷട്ട്ഡൗണ്, ഹൈബര്നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്ഡ്ബൈ ഓപ്ഷനിലും ബാറ്ററി ചാര്ജ്ജ് കുറഞ്ഞുവരാറുണ്ട്.
• ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.
• സിഡി, ഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല് ഡ്രൈവുകള് ധാരാളം ബാറ്ററി ഊര്ജ്ജം ഉപയോഗിക്കും.
• എംഎസ് വേര്ഡ്, എക്സല് എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ് ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്ത്തും.
• പോര്ട്ടുകള് ടേണ് ഓഫ് ചെയ്തിടുക. യുഎസ്ബി, എതര്നെറ്റ്, വിജിഎ, വയര്ലസ് പോര്ട്ടുകള് ആവശ്യമില്ലാത്തപ്പോള് ഡിസേബിള് ചെയ്തു വെക്കുക. ഡിവൈസ് മാനേജര് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.
• ഊര്ജ്ജ സംരക്ഷണ ഹാര്ഡ്വെയര് പ്രൊഫൈലുകള് തയ്യാറാക്കുക. ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങള് ലാപ്ടോപ് ഉപയോഗിക്കാറുള്ളതെങ്കില് അതിനനുസരിച്ച്, ഔട്ട്ഡോര്, കോഫിഷോപ്പ്, ഓഫീസ് എന്നിങ്ങനെ പ്രൊഫൈലുകള് തയ്യാറാക്കാം. സ്റ്റാര്ട്ട് ബട്ടണില് നിന്ന് കണ്ട്രോള് പാനല് തെരഞ്ഞെടുത്ത് അതില് പെര്ഫോമന്സ് ആന്റ് മെയിനന്റനന്സ് ക്ലിക് ചെയ്ത് സിസ്റ്റം ഓപ്ഷന് ക്ലിക് ചെയ്തുള്ള രീതിയിലാണ് വിന്ഡോസ് എക്സ്പിയില് ഹാര്ഡ്വെയര് പ്രൊഫൈല് തയ്യാറാക്കുക. വിന്ഡോസ് എക്സിപിയില് മാത്രമേ മൈക്രോസോഫ്റ്റ് ഈ സൗകര്യം നല്കുന്നുള്ളൂ.
• ലാപ്ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില് വെക്കാതിരിക്കുക. തലയണ, പുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള് ചൂട് ഉയര്ത്തും.
• ഒഎല്ഇഡി ഡിസ്പ്ലെകള് ഉള്ള ലാപ്ടോപുകള് വെള്ള നിറമുള്ള ചിത്രങ്ങള്ക്ക് കൂടുതല് ഊര്ജ്ജം നഷ്ടപ്പെടുത്തുന്നതാണ്. കറുപ്പ് ചിത്രങ്ങള്ക്ക് കുറഞ്ഞ ഊര്ജ്ജമേ ആവശ്യമുള്ളൂ.
• ഉപയോഗിക്കാത്ത നേരത്തും ഇന്റര്നെറ്റ് ബ്രൗസര് ഓപണ് ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില് ഓരോ സെക്കന്റിലും ഇത് അപ്ഡേറ്റ് ആകുന്നുണ്ട്.
• പെന്ഡ്രൈവ്, ഡിവിഡി പോലുള്ള എക്സ്റ്റേണല് ഡിവൈസുകള് ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്തെടുക്കുക
നന്ദി
ReplyDelete