Saturday, 8 March 2014

സേഫ് മോഡിന്‍റെ ഉപയോഗം


വിന്‍ഡോസിലുള്ള ഒരു എസന്‍ഷ്യലായ ടൂളാണ് സേഫ് മോഡ്. മാല്‍വെയറുകള്‍ ബാധിച്ചോ, ക്രാഷ് ചെയ്തോ ഉള്ള അവസ്ഥയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനുള്ള ഏക മാര്‍ഗ്ഗമാണ് ഇത്. തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളുടെ സഹായമില്ലാതെയാണ് സേഫ് മോഡില്‍ സിസ്റ്റം റണ്‍ ചെയ്യുക.

സാധാരണ വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ട് അപ് പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യുകയും, ഹാര്‍ഡ് വെയര്‍ ഡ്രൈവുകള്‍ റണ്‍ ചെയ്യുകയും ചെയ്യും. മാല്‍ വെയറുകള്‍ ബാധിച്ച അവസ്ഥയില്‍ ബ്ലു സ്ക്രീന്‍ വരാതെ കംപ്യൂട്ടര്‍ റണ്‍ ചെയ്യാന്‍ സേഫ് മോഡ് സഹായിക്കും.

സേഫ് മോഡില്‍ വിന്‍ഡോസിന് വളരെ കുറഞ്ഞ റെസലൂഷനേ ഉണ്ടാകൂ. സിസ്റ്റം ഇടക്കിടെ ക്രാഷാവുകയും, ബ്ലു സ്ക്രീന്‍ വരുകയുമൊക്കെ ചെയ്താല്‍ സേഫ് മോഡിലിട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം.
വിന്‍ഡോസ് 7 ലും അതിന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സേഫ് മോഡ് റണ്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍ F8 അടിച്ചാല്‍ മതി.

വിന്‍ഡോസ് എട്ടില്‍ F8 ഹോള്‍ഡ് ചെയ്ത് restart into the Windows Startup Settings menu എടുക്കാം.
സേഫ് മോഡിലാക്കിയ ശേഷം പല ട്രബിള്‍ ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവും
.


1. മാല്‍വെയര്‍ സ്കാന്‍ – സേഫ് മോഡില്‍ ആന്‍റി വൈറസ് പ്രോഗ്രാം റണ്‍ ചെയ്യുക. നോര്‍മല്‍ മോഡില്‍ മാല്‍ വെയറുകളെ റിമൂവ് ചെയ്യുക പ്രയാസമാണ്. അഥവാ നിങ്ങള്‍ ഒരു ആന്‍റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാത്ത അവസ്ഥയിലാണെങ്കില്‍ സേഫ് മോഡില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം.

2. സിസ്റ്റം റീസ്റ്റോര്‍ – സിസ്റ്റം അടുത്തിടെയായി അണ്‍സ്റ്റേബിളായി അനുഭവപ്പെടുന്നെങ്കില്‍ റീസ്റ്റോര്‍ ചെയ്യാം. മുമ്പ് നിലവിലുണ്ടായിരുന്നു മികച്ച അവസ്ഥയിലേക്ക് സിസ്റ്റത്തെ മടക്കി കൊണ്ടുപോകാം.

3.അടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകള്‍ ഒഴിവാക്കാം – അടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ഒരു പ്രോഗ്രാം സിസ്റ്റത്തിന് പ്രശ്നം സൃഷ്ടിക്കുന്നുവെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സേഫ് മോഡ് ഉപയോഗിക്കാം.

4. ഹാര്‍ഡ് വെയര്‍ ഡ്രൈവര്‍ പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സേഫ് മോഡില്‍ സാധിക്കും.

5. കംപ്യൂട്ടര്‍ സേഫ് മോഡില്‍ തകരാറില്ലാതെ പ്രവര്‍ത്തിക്കുകയും, അല്ലാത്തപ്പോള്‍ തകരാറുകള്‍ കാണിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ സോഫ്റ്റ് വെയര്‍ പ്രശ്നങ്ങള്‍ കൊണ്ടാകും. അഥവാ സേഫ് മോഡിലും പ്രശ്നമുണ്ടെങ്കില്‍ അത് ഹാര്‍ഡ് വെയര്‍ തകരാറുകൊണ്ടാവും.

Thursday, 6 March 2014

നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങറിയാതെ ഉപയോഗിക്കുന്നുണ്ടോ...?



ഓഫിസിലും മറ്റും ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് പുറത്തേക്ക് പോകേണ്ടി വരുന്നു എന്ന് കരുതുക. ആസമയത്ത് ചിലപ്പോള്‍ ആരെങ്കിലും നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിച്ചേക്കാം. ഇങ്ങനെ ആരെങ്കിലും ലോഗിന്‍ ചെയ്താല്‍ ഇമെയില്‍ അയാളുടെ ചിത്രമടക്കം അലര്‍ട്ട് നല്കുന്ന ഒരു പ്രോഗ്രാമാണ്  MouseLock.

നിങ്ങള്‍ സിസ്റ്റം ഓണാക്കിയിട്ട് മാറുമ്പോള്‍ ആരെങ്കിലും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അയാളുടെ ചിത്രമെടുത്ത് ജിമെയില്‍ അഡ്രസിലേക്ക് മെയില്‍അയക്കുന്നതാണ് ഈ പ്രോഗ്രാം. മൗസ് അനക്കിയാല്‍ അപ്പോള്‍ ചിത്രം എടുക്കും. കീബോര്‍ഡി്ല്‍ ആരെങ്കിലും അമര്‍ത്തിയാലും ചിത്രം എടുക്കും.(ഒരു വെബ്ക്യാമുള്ള പി.സി യോ ലാപോ വേണം )
ഇത് ആക്ടിവേറ്റ് ചെയ്യാന്‍ ജിമെയിലില്‍ ലോഗിന്‍ ചെയ്ത് പ്രോഗ്രാമിനെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ അനുവദിക്കുക.

തുടര്‍ന്ന് മൗസ് സീക്രട്ട് പിന്‍ സെലക്ട് ചെയ്യുക.

 ഇത് 1 മുതല്‍ പത്തുവരെയാണ്.
ഇതിന് ശേഷം ക്യാമറ ആക്സസ് ചെയ്യാന്‍ പ്രോഗ്രാമിനെ അനുവദിക്കുക. ആസമയത്ത് നോട്ടിഫിക്കേഷന്‍ കാണിക്കും. ക്യാമറ ആക്ടിവായി ഇരിക്കുന്നത് ആരും ശ്രദ്ധിക്കാന്‍ തരമില്ല.
ഇനി പ്രോഗ്രാമിലെ കൃത്യമായ ഭാഗത്ത് മൗസ് വച്ച് ഒരു തവണ ക്ലിക്ക് ചെയ്യുക.

ഇനി കീബോര്‍ഡോ മൗസോ ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പിന്‍ എന്‍റര്‍ ചെയ്യാന്‍ അഞ്ച് സെക്കന്‍ഡ് സമയം ലഭിക്കും. ചെയിതല്ലെങ്കില്‍ ഫോട്ടോയെടുത്ത് ഇമെയിലിലേക്കയക്കും.

സൈറ്റിലേക്ക് പ്രവേശിക്കാന്‍ ഇവിടെ Click  (then SKIP THIS AD click)

Thursday, 27 February 2014




ലൈക്കുകള്‍ നേടിത്തരുന്ന നിരവധി സൈറ്റുകള്‍ ഉണ്ട് അതില്‍ ഒരു സൈറ്റ് പരിചയപ്പെടാം

Go to http://www.way2likes.com/

ആദ്യം Step 1: ല്‍ CLICK HERE and allow Permission to our Facebook App എന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ ന്ന് വരുന്നതിലും OK കൊടുക്കുക Click Here and Continue കൊടുക്കുക







തുടര്‍ന്ന് ഓപ്പണായി വരുന്ന വിന്‍ഡോയുടെ URL മൊത്തമായും കോപ്പി ചെയ്യുക



ഇനി Step 2: വിനു താഴെയുള്ള ബോക്സില്‍ പേസ്റ്റ് ചെയ്ത് Submit Link ക്ലിക്ക് ചെയ്യുക






ഇനി Likes for Photo ക്ലിക്ക് ചെയ്യുക

ഇനി നിങ്ങള്‍ ക്ക് ലൈക്ക് വേണ്ടഫോട്ടോ വേറൊരു ടാബില്‍ തുറന്ന് അതിന്റെ URL  കോപ്പി ചെയ്ത്

Copy Paste Your 'Photo' Link Here:എന്നിടത്ത് പേസ്റ്റ് ചെയ്ത് സബ്മിറ്റ് കൊടുത്തു നോക്കൂ (ചിത്രത്തില്‍ കാണുന്ന പോലെ)
ലൈക്കുകള്‍ വരുന്നത് കാണാം....


* നിങ്ങളുടെ ഫോട്ടോ പബ്ലിക്കായിരിക്കണം


Monday, 24 February 2014

പെന്‍ഡ്രൈവില്‍ സൈസ് കാണിക്കുന്നു പക്ഷേ ഫയലുകളോ ഫോള്‍ഡറുകളോ ഒന്നും കാണുന്നില്ല



ഇങ്ങനെ ഒരു പ്രശ്നം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ...?

ഫയലുകളെയും ഫോള്‍ഡറുകളെയും വളരെ ഈസിയായി തിരിച്ചു കൊണ്ടുവരാം 

അതിനായി ആദ്യം നിങ്ങളുടെ ഫയലുകള്‍ കാണാത്ത പെന്‍ഡ്രൈവോ മെമ്മറികാര്‍ഡോ കണക്റ്റ് ചെയ്യുക

ഇനി സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും Run എടുക്കുക(windows+R)

അതില്‍ cmd എന്ന് ടൈപ്പ് ചെയ്ത് ok കൊടുക്കുക

ഇനി cmd യില്‍ നിങ്ങളുടെ പെന്‍ ഡ്രൈവിന്റെ ഡ്രൈവ് ലെറ്റര്‍ ഏതാണോ അതില്‍ കയറുക (H:)

നിങ്ങളുടെ ഡ്രൈവ് ലെറ്റര്‍ H ആണെങ്കില്‍ H: എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക

ഡ്രൈവിന്റെ ഉള്ളില്‍ കയറിയ ശേഷം താഴെ കാണുന്ന കോഡ് അത് പോലെ ടൈപ്പ് ചെയ്ത് Enter അടിച്ചു നോക്കൂ ഫയലുകള്‍ കാണാം 



attrib -s -h /s  /d *.* 





* കോഡ് അത് പോലെ ടൈപ്പ് ചെയ്യണം സ്പെയ്സ് എല്ലാം കറ്ക്റ്റാകണം എന്നാലെ വര്‍ക്ക്ചെയ്യുകയുള്ളൂ


Sunday, 23 February 2014

നിങ്ങളുടെ രഹസ്യ പാസ്സ് വേര്‍ഡുകള്‍ വെബ് ബ്രൌസറുകളില്‍ സൂക്ഷിക്കാറുണ്ടോ..? അത് മറ്റുള്ളവര്‍ക്ക് കാണാന്‍ വളരെ എളുപ്പമാണ്




നിങ്ങളുടെ ഏത് സൈറ്റിന്റെ പാസ്സ് വേര്‍ഡാണോ വെബ് ബ്രൌസറില്‍ സേവ് ചെയ്തിരിക്കുന്നത്  ആ പാസ്സ് വേര്‍ ഡ് ....... ഡോട്ട് ഉള്ളത് ടെക്സ്റ്റായി കാണാന്‍ കഴിയും ഉദാഹരണത്തിന് ഏതെങ്കിലും പാസ്സ് വേര്‍ഡ് സെലക്ട് ചെയ്ത്Right click ചെയ്ത് Inspect element ല്‍ ക്ലിക്ക് ചെയ്യുക



ഇനി Input type ല്‍ password എന്നുള്ളതില്‍ Double click ചെയ്ത് text എന്ന് ടൈപ്പ് ചെയ്ത് Enter അടിച്ചു നോക്കൂ നിങ്ങളുടെ പാസ്സ് വേര്‍ഡ് ബോക്സില്‍ ടെക്സ്റ്റായി പാസ്സ് വേര്‍ ഡ് കാണാം
******



 വീണ്ടും ഡോട്ട് തന്നെയാവാന്‍ text Double click ചെയ്ത് password എന്ന് ടൈപ്പ് ചെയ്ത് Enter  അടിച്ചാല്‍ മതി
*******************************************************


*വെബ് ബ്രൌസറുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഹിസ്റ്ററി എപ്പോഴും ക്ലീന്‍ ചെയ്യുന്നത് നന്നായിരിക്കും പ്രത്യോകിച്ച് പാസ്സ് വേര്‍ഡ് ഹിസ്റ്ററി


*ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളൊക്കെ ഉപയോഗിക്കുമ്പോള്‍  പാസ്സ് വേര്‍ഡ് നല്കാന്‍ എപ്പോഴും ഓണ്‍ സ്സ്ക്രീന്‍ കീ ബോര്‍ ഡുകള്‍ ഉപയോഗിക്കുക മിക്കവാറും സൈറ്റുകളില്‍ തന്നെ  ഓണ്‍ സ്സ്ക്രീന്‍ കീ ബോര്‍ ഡുകള്‍ ഉണ്ടായിരിക്കും ഇല്ലങ്കില്‍ Windows+R പ്രസ്സ് ചെയ്ത് Run എടുത്ത്OSKഎന്ന് ടൈപ്പ് ചെയ്ത് Ok അടിച്ചും ഓണ്‍ സ്സ്ക്രീന്‍ കീ ബോര്‍ ഡുകള്‍ ഉപയോഗിക്കാവുന്നതാണ്


Saturday, 22 February 2014

നിങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ നോക്കുന്നു



ആദ്യം നിങ്ങളുടെ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യുക

ഇനി ലിങ്കുകളൊന്നും ഇല്ലാത്ത ഒരിടത്ത്Right Clickചെയ്ത് View page source  എടുക്കുക




ഇനി CTRL+F അമര്‍ ത്തി വരുന്ന ബോക്സില്‍ Friendslist  എന്ന് സെര്‍ച്ച് ചെയ്യുക

അതിനു താഴെയായി കുറേ നമ്പരുകള്‍ കാണാം ചിത്രത്തിലേത് പോലെ



ഇനി ആദ്യം കാണുന്ന നമ്പര്‍ കോപ്പി ചെയ്ത് നിങ്ങളുടെ ഫെയ്സ്ബുക്ക് URL ല്‍ പേസ്റ്റ് ചെയ്ത് Enter  ചെയ്ത്നോക്കൂ
(https://www.facebook.com/100004055888000)


അങ്ങനെ ഒരോ നമ്പരും നോക്കൂ അവരൊക്കെയാണ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കുന്നവര്‍ 

ഇവിടെ ക്ലിക്കി SKIP THIS AD ല്‍ ക്ലിക്ക് ചെയ്ത് വീഡിയോ ട്യൂട്ടോറിയല്‍ കാണാം 

*ഇന്ന് പല സൈറ്റുകളിലും പ്രൊഫൈല്‍ വ്യൂവേഴ്സിനെ അറിയാന്‍ നിരവധി തേഡ്പാര്‍ട്ടി സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്   അത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക!!! നിങ്ങളുടെ അക്കൌണ്ട് ഹാക് ചെയ്യപ്പെട്ടേക്കാം ..


Thursday, 20 February 2014




Router password കാണാനുള്ള സൈറ്റിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് SKIP THIS AD ല്‍ ക്ലിക്ക് ചെയ്യുക