സാധാരണ വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ട് അപ് പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യുകയും, ഹാര്‍ഡ് വെയര്‍ ഡ്രൈവുകള്‍ റണ്‍ ചെയ്യുകയും ചെയ്യും. മാല്‍ വെയറുകള്‍ ബാധിച്ച അവസ്ഥയില്‍ ബ്ലു സ്ക്രീന്‍ വരാതെ കംപ്യൂട്ടര്‍ റണ്‍ ചെയ്യാന്‍ സേഫ് മോഡ് സഹായിക്കും.
സേഫ് മോഡില്‍ വിന്‍ഡോസിന് വളരെ കുറഞ്ഞ റെസലൂഷനേ ഉണ്ടാകൂ. സിസ്റ്റം ഇടക്കിടെ ക്രാഷാവുകയും, ബ്ലു സ്ക്രീന്‍ വരുകയുമൊക്കെ ചെയ്താല്‍ സേഫ് മോഡിലിട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം.
വിന്‍ഡോസ് 7 ലും അതിന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സേഫ് മോഡ് റണ്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍ F8 അടിച്ചാല്‍ മതി.
വിന്‍ഡോസ് എട്ടില്‍ F8 ഹോള്‍ഡ് ചെയ്ത് restart into the Windows Startup Settings menu എടുക്കാം.
സേഫ് മോഡിലാക്കിയ ശേഷം പല ട്രബിള്‍ ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവും.
1. മാല്‍വെയര്‍ സ്കാന്‍ – സേഫ് മോഡില്‍ ആന്‍റി വൈറസ് പ്രോഗ്രാം റണ്‍ ചെയ്യുക. നോര്‍മല്‍ മോഡില്‍ മാല്‍ വെയറുകളെ റിമൂവ് ചെയ്യുക പ്രയാസമാണ്. അഥവാ നിങ്ങള്‍ ഒരു ആന്‍റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാത്ത അവസ്ഥയിലാണെങ്കില്‍ സേഫ് മോഡില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം.
2. സിസ്റ്റം റീസ്റ്റോര്‍ – സിസ്റ്റം അടുത്തിടെയായി അണ്‍സ്റ്റേബിളായി അനുഭവപ്പെടുന്നെങ്കില്‍ റീസ്റ്റോര്‍ ചെയ്യാം. മുമ്പ് നിലവിലുണ്ടായിരുന്നു മികച്ച അവസ്ഥയിലേക്ക് സിസ്റ്റത്തെ മടക്കി കൊണ്ടുപോകാം.
3.അടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകള്‍ ഒഴിവാക്കാം – അടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ഒരു പ്രോഗ്രാം സിസ്റ്റത്തിന് പ്രശ്നം സൃഷ്ടിക്കുന്നുവെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സേഫ് മോഡ് ഉപയോഗിക്കാം.
4. ഹാര്‍ഡ് വെയര്‍ ഡ്രൈവര്‍ പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സേഫ് മോഡില്‍ സാധിക്കും.
5. കംപ്യൂട്ടര്‍ സേഫ് മോഡില്‍ തകരാറില്ലാതെ പ്രവര്‍ത്തിക്കുകയും, അല്ലാത്തപ്പോള്‍ തകരാറുകള്‍ കാണിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ സോഫ്റ്റ് വെയര്‍ പ്രശ്നങ്ങള്‍ കൊണ്ടാകും. അഥവാ സേഫ് മോഡിലും പ്രശ്നമുണ്ടെങ്കില്‍ അത് ഹാര്‍ഡ് വെയര്‍ തകരാറുകൊണ്ടാവും.
No comments:
Post a Comment