Tuesday 27 May 2014


കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും തന്നെ ഉണ്ടാകില്ല ... പക്ഷേ ഈ ഫയലുകള്‍ നമ്മള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല എന്ന് എത്ര ആളുകള്‍ ക്കറിയാം .. അതെ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകളൊന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്ന് പോകുന്നില്ല വീണ്ടും കുറേ നാളുകളോളം അത് കമ്പ്യൂട്ടറില്‍ തന്നെ കിടക്കും .. ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരുപാടു സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്.അങ്ങനെയുള്ളപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍വീസ്സ് സെന്ററില്‍ കൊടുത്താല്‍ എന്താ സം ഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.. ഇങ്ങനെ ലീക്കാകുന്ന വീഡിയോകളും മറ്റുമാണു സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച് പലരുടെയും ജീവനെടുക്കുന്നത് (അല്ലാതെ ഇന്ത്യയില്‍ ഇത്രയതികം ചതിയന്‍ കാമുകന്‍ മാരുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല) 


ഇനി ഫയലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം നോക്കാം 


Step 1:Press WinKey+R (സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും റണ്‍ എടുക്കുക)
Step 2:type CMD



Step3:type cipher /W:C: \
 ( C: എന്നത് നിങ്ങളുടെ ഡ്രൈവിന്റെ ലെറ്റര്‍)

Step4:press Enter


*ഇങ്ങനെ എല്ലാ ഡ്രൈവുകളും ക്ലിയര്‍ ചെയ്യുക


Monday 26 May 2014


Hidden iPhone Codes


#06# - Find IMEI number of your iPhone.
#21# - Get Configuration of forwarding calls.
*#30# - It will let you know whether you enabled/ disabled the calling line presentation.
*#33# - It displays Multiple Configuration of your iPhone like call, sms, data, fax, sms and many more and also show whether enabled or not.
*#61# - It will display number of Miss calls.
*#43# - Verifying the Status of call, data, sms, data sync, and many more in your iPhone.
*#62# - Verifies the number for forwarding calls in case of none of service is available.
*#67# - Check the numbers for forwarding calls if your iPhone is busy.
*#76# - By typing this number will give you information about your line presentation enabled or disabled status.
*225# – It show the accounts of prepaid bill balance.
*646# - Displays information regarding how much minutes are remained in your account and only valid for only Postpaid ones.
*3001#12345#* - It displays internal setting like Open the "Field Test" of the iPhone which enables us to see iPhone services like GSM, Wireless, 3G.
*777# - Find account balance of prepaid iPhones
*3282# - You will get to know how much data is utilised

try ur own risk

Thursday 15 May 2014


നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്ന മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .

താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
-----------------------------------------------

- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

Wednesday 7 May 2014





മലയാളം ഫോണ്ടുകളില് ണ്ട മിസ്സിംഗിന് ഒരു പരിഹാരം
പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളംഎം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ )ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരുപ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെപോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരംതെളിയാതെ പോകുന്നത്. ആ പ്രശ്നംപരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ഫോണ്ടുകള്‍ ഉപയോഗിക്കാം. ഇവിടെ ക്ലിക്ക് ചെയ്ത് (SKIP THIS AD click)മലയാളം എഫ് എം എല്‍ഫോണ്ട്സ് ഡൌണ്‍ലോഡ് ചെയ്യാം ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തുനിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.
യൂണീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്തതിനു ശേഷം (Typeit Download Link >http://goo.gl/fFcnN ) കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

Tuesday 6 May 2014


ഇത് ചെയ്യാന്‍ WIFI സംവിധാനമുള്ള ഒരു ലാപ്ടോപ്പ് വേണം.

ഇനി വേണ്ടത് ഒരു VIRTUAL WIFI ROUTER. ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്യുക



ഇവിടെ ക്ലിക്കി  SKIP THIS AD ല്‍ ക്ലിക്ക് ചെയ്ത് VIRTUAL WIFI ROUTER ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു R ചിഹ്നം ട്രേയില്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രോഗ്രാമില്‍ ഏത് കണക്ഷനാണോ ഷെയര്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് SHARE NET FROM എടുക്കുക.
ഇനി പാസ് വേഡ് സെറ്റ് ചെയ്യണം. Configure ബട്ടണില്‍ ക്ലിക്ക് ചെയ്ത് WIFI NAME നല്കുക.തുടര്‍ന്ന് പാസ് വേഡ് ENTER ചെയ്യുക.
പാസ് വേഡ് കണ്‍ഫേം ചെയ്ത ശേഷം Setup Hotspot ക്ലിക്ക് ചെയ്യുക. ഇതോടെ നെറ്റ് ഷെയര്‍ചെയ്യപ്പെടും. VIRTUAL WIFI ROUTER- started successfully എന്ന് ട്രേയില്‍ തെളിയും