Sunday, 21 February 2016

മറ്റുള്ളവരുടെ സ്വകാര്യത കണ്ട് ആസ്വദിക്കാനുള്ള മലയാളിയുടെ ത്രഷ്ണയെ ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ വഴി മുതലെടുക്കുന്ന മറ്റൊരു 'മ' മലയാളി കൂട്ടം.



പണം ഉണ്ടാക്കാന്‍  ഏതു വഴിയും സ്വീകരിക്കുന്ന രീതിയിലേക്ക് അബദ്ധ,ഞെട്ടിക്കല്‍ മേകേര്‍സ് മാറിയിരുക്കുന്നു


ഒരു തവണെയെങ്കിലും ഫെയ്സ്ബുക്കിലെ  അബദ്ധ,ഞെട്ടല്‍ പോസ്റ്റില്‍  ക്ലിക്ക് ചെയ്യാത്ത ആരെങ്കിലും ഉണ്ടാവുമോ....?


സിനിമനടികളുടെയും ,ടി.വി അവതാരികമാരുടെയും അബദ്ധങ്ങള്‍ ഫെയ്സ്ബുക്ക് തുറന്നാല്‍ സ്ഥിരം കാഴ്ച്ചയാണ്. പുറമെ വഴിയില്‍ കാണുന്ന സ്ത്രീകളുടെ ഫോട്ടോയെടുത്ത് പകുതി മറച്ച്  ഫെയ്ബുക്കിലിടും . ഫോട്ടോ മുഴുവനും കാണണെമെങ്കില്‍ അവര്‍ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യാനുള്ള പോസ്റ്റും കാണും.എന്താണെന്ന് കണാന്‍ നാം തീര്‍ച്ചയായും ക്ലിക്ക് ചെയ്യും എത്തിപ്പെടുന്നത് ഏതെങ്കിലും ഒരു തട്ടികൂട്ട് ബ്ലോഗിലേക്കും ....
സമൂഹത്തിനു മുന്നില്‍  അഭമാനിതരാവുന്നവര്‍ നിരവതിയാണ്.നിരവധി ആത്മഹത്യകള്‍ നമ്മുടെ മുന്നിലുണ്ട്....

കാരണം നമ്മുടെ ഒരു ക്ലിക്ക് തന്നെയാണ്......?


ഞെട്ടിക്കല്‍സ് പണമുണ്ടാക്കുന്നത്

ഗൂഗിള്‍ ആഡ്സെന്സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയുമായിരിക്കും.
ഒരു ഫ്രീ ബ്ലോഗ് തുടങ്ങി അതിനെ ആഡ്സെന്സുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഗൂഗിളില്‍ നിന്നും ആ ബ്ലോഗിലേക്ക് പരസ്സ്യങ്ങള്‍ നല്‍കും അതില്‍ നിന്നും വരുമാനവും ലഭിക്കും ... വരുമാനം കിട്ടണമെങ്കില്‍ പരസ്യം കാണാന്‍ ആളുകള്‍ വേണം ആ ആളുകളാണ്.  ഫെയ്സ്ബുക്കില്‍ കൊടുക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്ന നാം  ഒരോരുത്തരും ...
നമ്മള്‍ അറിയാതെ തന്നെ അവര്‍ക്ക് പണമുണ്ടാക്കാനുള്ള
ഉപകരണാമായി മാറുന്നു എന്നുള്ളതാണ്.


ഇതുലുപോലെ യൂട്യൂബിലെ പലവീഡിയോകളും ക്ലിക്ക് ചെയ്യാന്‍ പറഞ്ഞ് അവര്‍ നമ്മളെ കാണിക്കും .. അതില്‍ നിന്നും അവര്‍ ക്കു കിട്ടാനുള്ളത് കിട്ടും ..
പണ്ട് ..സന്തോഷ് പണ്ഡിറ്റിന് യൂട്യൂബില്‍ നിന്നും കിട്ടിയത് നമുക്ക് അറിയാമല്ലോ...?





മലായാളം ഭാഷാ ബ്ലോഗുകള്‍ ഗൂഗിളില്‍ നിന്നും ആഡ്സെന്‍സിന് അപ്രൂവല്‍ കിട്ടില്ലാ എന്നുള്ളത് നമുക്ക് ഒരു കുറവാണ്. എങ്കിലും അതും ഗൂഗിള്‍ അപ്രൂവല്‍ ചെയ്യുന്ന ഒരു കാലത്ത് ഇവിടെ
ക........ കഥകളുടെ ഒരു ഉല്‍സവമായിരിക്കും ..(ഇപ്പോഴും ഒരു കുറവും ഇല്ല)



ഇവരെ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവഗണനയാണ്
നമ്മുടെ ക്ലിക്കുകള്‍ ഇല്ലാതാവുമ്പോള്‍ അവര്‍ തനിയെ പിന്‍മാറും

പണം കിട്ടാതെ ആരും പണിയെടുക്കില്ലല്ലോ .................
മത്രഭൂമി ന്യൂസില്‍ വന്ന ഒരു വാര്‍ത്ത 20-02-2016


 
സോഷ്യല്‍ മീഡിയയിലെ ഒരു പാടു നല്ല പോസ്റ്റുകളും ലിങ്കുകളും ഉണ്ട് അതൊന്നും നാം കാണാതെ പോകരുത് അവരെ പ്രോല്‍സാഹിപ്പിക്കുക

No comments:

Post a Comment