ഇന്റർനെറ്റ് ഉപയോഗിക്കുന്നവര്ക്ക് പരിചിതമായ ഒരു വാക്കാണ് ഹാക്കിംഗ്. എന്നാൽ എന്താണ് ഹാക്കിംഗ് എന്നും ആരാണ് ഹാക്കർ എന്നും ഉള്ള പലരുടെയും അറിവിൽ ഇന്ന് ഒരുപാട് അന്ധവിശ്വാസങ്ങൾ കേറിക്കൂടിയിരിക്കുന്നു.
സത്യത്തിൽ എന്താണ് ഹാക്കിംഗ്? ഗൂഗിൾ. ഫേസ് ബുക്ക് തുടങ്ങിയ നിങ്ങളുടെ സോഷ്യൽ നെറ്വോര്കിംഗ് സൈറ്റ്കളുടെ പാസ്സ്‌വേർഡ്‌കൾ തപ്പിയെടുക്കുന്നതോ? അതോ ആരും അറിയാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് – ഇൽ കേറി സ്വൈര്യവിഹാരം നടത്തുന്നതോ? ഇവ മാത്രമല്ല. ഒരുപാട് രീതിയിൽ ഇന്ന് ഹാക്കിംഗ് ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിലേക് എത്തുന്നതിനു മുന്പ് നമുക്ക് ആദ്യം അല്പം ചരിത്രം പരിശോധിക്കാം
1960-കളിൽ ആണ് “ഹാക്കിംഗ്” എന്നാ പദം കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. വളരെ അധികം കമ്പ്യൂട്ടർ പരിജ്ഞാനവും കമ്പ്യൂട്ടർ പ്രോഗ്രാം കളുടെ പ്രവര്ത്തനവും ഘടനകളെയും കുറിച്ച് ആധികാരികമായ അറിവും ഉള്ള മിടുക്കന്മാരാണ് അന്ന് ഹാക്കർമാർ. പക്ഷെ പെട്ടെന്ന് തന്നെ ഈ വാക്ക് നിയമവിരുദ്ധമായ പ്രവര്ത്തനം എന്നതിന്റെ ഒരു സമാനർത്ഥം ആയി മാറി. എന്നാൽ ആദ്യത്തെ ഹാക്കിംഗ് സംഭവങ്ങൾ ടെലിഫോണ്‍ സിസ്റ്റംസുകൾ തകർക്കുന്ന ചില കൂട്ടരിലാണ് ചെന്നെതിയിരുന്നത്. അവരാണ് ആദ്യത്തെ ഹാക്കർമാരും. സാങ്കേതികവിദ്യ വളര്ന്നതോടെ കമ്പ്യൂട്ടർ സിസ്റ്റംസുകളിലേക്ക് ചുവടുമാറി.
1980 ആയപ്പോഴേക്കും പ്രശ്നം വഷളായി. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. അങ്ങെനെ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതിനെതിരെ കുറച്ച കുടി ശക്തമായ ശിക്ഷാനടപടികൾ ഉൾക്കൊള്ളിച്ച് Computer Fraud and Abuse Act നിലവില വന്നു. തോള്ളായിരത്തി എന്പതിന്റെ തുടക്കത്തിൽ ഹാക്കിംഗുമായി ബന്ധപ്പെട്ട FBI ആദ്യത്തെ അറെസ്റ്റ് നടന്നു. 414s എന്നറിയപ്പെട്ട ഒരു ഗ്രൂപ്പ് ലോസ് അലാമോ നാഷണൽ ലൈബ്രറിയും Sloan-Kettering മെമ്മോറിയൽ കാൻസർ സെന്റര് ഉം ഉള്ള്പെട്ട അറുപതോളം വരുന്ന കമ്പ്യൂട്ടർ സിസ്റ്റംസുകൾ തകര്തതിനായിരുന്നു പിടിക്കപ്പെട്ടത്.
അധികം താമസിയാതെ തന്നെ കമ്പ്യൂട്ടർകൾ തകര്തതിനും സോഫ്റ്റ്‌വെയർകൾ മോഷ്ടിച്ചതിനും കുപ്രസിദ്ധനായ കെവിൻ മിട്നിക്കിനെ ഒരു വര്ഷത്തേക്ക് ജയിലിൽ അടക്കപെടുകയുണ്ടായി. 1995 ആയപ്പോൾ Motorola Inc., Sun Microsystems Inc., NEC Corp., and Novell Inc. എന്നീ കമ്പനികളുടെ സിസ്റ്റം ഹാക്ക് ചെയ്ത് അവരുടെ ഉല്പന്നങ്ങളും വിവരങ്ങളും മോഷ്ടിച്ചതിന്റെ പേരില് വീണ്ടും മിട്നിക് പിടിക്കപ്പെട്ടു. നിഷേധാത്മകമായ പ്രസിദ്ധി നിലനിന്നിരുന്ന സമയത്തും ഹാക്കിംഗ് വളര്ന്നു. അതോടൊപ്പം തന്നെ ധാർമികമായ ഹാക്കിംഗ് എന്ന എതിക്കൽ ഹാക്കിംഗ് എന്ന ഒരു പ്രസ്ഥാനവും രൂപപ്പെട്ടു. എന്നാല്‍ മീഡിയകളുടെ ഇടപെടൽ ഹാക്കിംഗ്നെ അതിന്റെ കറുത്ത ഭാഗത്തെ മാത്രം ചിത്രീകരിക്കാൻ തുടങ്ങി. അതെ പോലെ തന്നെ സാങ്കേതിക വിവരങ്ങൾ എല്ലാവര്ക്കും സവ്ജന്യമായി ഉപയോഗിക്കണം എന്ന ലക്ഷ്യത്തോടെ ഹാക്കേർസ് വളരാൻ തുടങ്ങി. ഈ ലക്ഷ്യത്തോടെ മുന്പോട്ട് നീങ്ങിയ ഇവർ ഉപദ്രവകാരികൾ ആയി തീര്ന്നു. അതിന്റെ ഫലമായി ഹാക്കർ എത്തിക്സ്കളെ പാടെ മറന്നുകൊണ്ട് “cracker” എന്ന പേരിൽ ചില സംഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. തൊണ്ണൂറുകളുടെ ആരംഭത്തിൽ AT&T Corp., Griffith Air Force Base, NASA, and the Korean Atomic Research തുടങ്ങിയ സുപ്രസിദ്ധ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം ഹാക്കിംഗിന്റെ ഇരകളായി തീര്ന്നു. ഫെഡരൽ സൈറ്റ്കൾ ആയ U.S. Department of Justice, the U.S. Air Force, and the CIA വരെ ആക്രമണത്തിൽ വികൃതമാക്കപ്പെട്ടു. 1995-ഇൽ മാത്രമായി രണ്ടര ലക്ഷത്തോളം വരുന്ന ആക്രമണങ്ങൾ അമേരിക്കൻ പ്രധിരോധ വകുപ്പിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്-ഇൽ ഉണ്ടായി. സാങ്കേതികവിദ്യയുടെ വളർച്ച പിന്നെ പിന്നെ അത് വ്യാവസായിക വ്യാപാര പണമിടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റ്കളിലേക്കും വ്യാപിച്ചു. അങ്ങെനെ Yahoo!, America Online, eBay, and Amazon.com തുടങ്ങിയ സൈറ്റ്കൾക്കും കോടികളുടെ നഷ്ടങ്ങൾ ഉണ്ടാക്കി. ഓണ്‍ലൈൻ ഷോപ്പേർസിനെ ഈ ആക്രമണങ്ങൾ അവരുടെ വിശ്വാസത്തെ ബാധിക്കുകയും കൊടുക്കൽ വാങ്ങലുകൾ അവർ കുരയുവനും കാരണമായി. അങ്ങനെ മാഫിയ ബോയ് എന്നറിയപപെട്ട 16 വയസ്സുള്ള ഒരു കനേഡിയൻ ബാലൻ പിടിക്കപ്പെടുകയുണ്ടായി.