Monday, 27 January 2014

സാധാരണ സിമ്മിനെ മൈക്രോ സിമ്മാക്കുന്നതെങ്ങനെ?

ഇപ്പോള്‍ വരുന്ന ആധുനിക ഫോണുകളിലും ഫാബ്‍ലെറ്റുകളിലുമൊക്കെ സാധാരണ സിമ്മിന് പകരം മൈക്രോ സിമ്മുകളാണ് ഉപയോഗിക്കുക. ഐ ഫോണില്‍ നേരത്തേ തന്നെ ഇത്തരത്തിലുള്ള സിമ്മുകളാണ് ഉപയോഗിക്കുന്നത്. മൈക്രോ സിം നിലവിലുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അത്ര സുലഭമായി കാണാറില്ല. പിന്നെയുള്ള മാര്‍ഗ്ഗം സിം കട്ട് ചെയ്ത് വലുപ്പം കുറയ്ക്കുക എന്നതാണ്. ഇക്കാര്യത്തില്‍ വിദഗ്ദരായ ആളുകളെ പല മൊബൈല്‍ ഷോപ്പുകളിലും കാണാന്‍ കഴിയും.
എന്നാല്‍ പര സഹായമില്ലാതെ നിങ്ങള്‍‌ക്ക് സ്വയം ഇത് ചെയ്യാനാവും. അതിന് സഹായിക്കുന്ന ഒരു ടെംപ്ലേറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
MicroSIM - Compuhow.com
ആദ്യം ഈ ടെംപ്ലേറ്റ് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഇത് യഥാര്‍‌ത്ഥ വലുപ്പത്തില്‍ 1:1, 100% ല്‍ പ്രിന്‍റ് ചെയ്യുക. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
തുടര്‍ന്ന് സിം ഈ പേപ്പറിലെ സിം ടൈംപ്ലേറ്റില്‍ ഒട്ടിക്കുക. കട്ട് ചെയ്യേണ്ടുന്ന വരയ്ക്ക് സമാന്തരമായി സിം മുറിക്കുക. വളരെ എളുപത്തില്‍ ഇത്തരത്തില്‍ സിം ചെറുതാക്കാനാവും. എന്നാല്‍ പ്രിന്‍റിംഗ് റേഷ്യോ മാറിപ്പോയാല്‍ സംഗതി പാളുമെന്നത് ഓര്‍മ്മിക്കുക.
(കടപ്പാട് : Avinesh)

No comments:

Post a Comment