Sunday, 14 September 2014


ഇക്കാലത്തെ സ്മാര്‍ട്ട്‌ ഫോണുകളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കുറഞ്ഞ ബാറ്ററി ലൈഫ്. ഉയര്‍ന്ന ബാറ്ററി ലൈഫ് അവകാശപ്പെടുകയും എന്നാല്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ വളരെ വേഗത്തില്‍ തന്നെ  ചത്തുപോകുകയും ചെയ്യുന്നതാണ് പല കമ്പനികളുടെയും മൊബൈലുകള്‍. വലുപ്പമേറിയ ഉയര്‍ന്ന പ്രകാശമുള്ള സ്ക്രീനുകള്‍, കനം കുറഞ്ഞ ബോഡി ഡിസൈന്‍, കുറഞ്ഞ ബാറ്ററി സ്പേസ്, വേഗതയേറിയ ക്വോഡ്‌ കോര്‍ പ്രോസ്സസര്‍, ബാക്ക്ഗ്രൗണ്ട് ആപ്ലികേഷനുകള്‍, ജിപിഎസ് തുടങ്ങിയവയൊക്കെ ബാറ്ററി ലൈഫ് കുറയുന്നതിനു കാരണങ്ങളായി പറയാം. എന്നാലും ചില പൊടികൈകളിലൂടെ ഒരുപരിധി വരെ നമുക്ക് ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാം. താഴെ പറയുന്ന പൊടികൈകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. Android ഫോണുകള്‍ക്ക് വേണ്ടിയുള്ള ടിപ്സ് ആണെങ്കിലും ചിലവ മറ്റുള്ള ഫോണുകള്‍ക്കും പ്രയോജനം ചെയ്തേക്കും.
1. നിങ്ങള്‍ ഒരു AMOLED സ്ക്രീന്‍ ഉള്ള മൊബൈലാണ്(ചില സാംസങ്ങ്‌ ഫോണുകള്‍) ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ഒരു ഡാര്‍ക്ക് കളര്‍ ബാക്ക്ഗ്രൗണ്ട് വാള്‍പേപ്പര്‍ ഉപയോഗിക്കുക. ഡാര്‍ക്ക് കളര്‍ ലോഞ്ചറും ഗുണം ചെയ്യും. കൂടാതെ ഏതു ഫോണ്‍ ആയാലും ലൈവ് വാള്‍പേപ്പര്‍ ഉപയോഗിക്കാതിരിക്കുക
2. ഒരിക്കലും ഓട്ടോ ബ്രൈറ്റ്നെസ്സ് മോഡ് സെലെക്റ്റ് ചെയ്യരുത്.  ഫോണുകളുടെ സ്ക്രീനാണ് ഏറ്റവും കൂടുതല്‍ ബാറ്ററി വലിക്കുക എന്നു മനസിലാക്കുക. നിങ്ങള്‍ക്കു കംഫര്‍ട്ടബള്‍ ആയ ഒരു കുറഞ്ഞ ബ്രൈറ്റ്നെസ്സ് ലെവല്‍ മാനുവല്‍ ആയി തിരഞ്ഞെടുക്കുക.
01-brightness-v1
3. വൈബ്രേഷന്‍ ഓഫ് ചെയ്യുക. ഫോണ്‍ റിംഗ് ചെയ്യിക്കുന്നതിനെക്കാള്‍ കൂടുതല്‍ പവര്‍ ആവശ്യമുള്ളത് വൈബ്രേഷന്‍ ചെയ്യിക്കുന്നതിനാണെന്നു മനസ്സിലാക്കുക. അതുപോലെ ഹാപ്റ്റിക്ക് ഫീഡ്ബാക്ക് ഓഫ് ചെയ്തിടുക.
06-haptic-feedback-v1
4. ഒറിജിനല്‍ ബാറ്ററി തന്നെ ഫോണില്‍ ഉപയോഗിക്കുക. തേര്‍ഡ്പാര്‍ട്ടികള്‍ നല്‍കുന്ന വില കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ്‌ ബാറ്ററികള്‍ നിങ്ങളുടെ ഫോണിനെ നശിപ്പിക്കുമെന്ന് അറിയുക.
10-extra-battery-v1
5. ഒരു പഠന റിപ്പോര്‍ട്ട്‌ പറയുന്നത് ഒരു ശരാശരി ഉപയോക്താവ് ഒരു ദിവസം 150 തവണ സ്ക്രീന്‍ ഓണ്‍/ഓഫ് ചെയ്യുന്നു എന്നാണ്. അതിനാല്‍ ‘സ്ക്രീന്‍ ടൈംഔട്ട്‌’ പരമാവധി കുറച്ചിടുക. 15 സെക്കന്റോ 30 സെക്കന്റോ ആണു ഏറ്റവും ഉചിതം.
02-screen-timeout-v1
6. നിങ്ങള്‍ ഒരു സാംസങ്ങ്‌ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ Air gestures, Smart scrolling തുടങ്ങിയ ഫീച്ചറുകള്‍ ഓഫ്‌ ചെയ്തിടുക.
7. GPS, NFC, Bluetooth, Wi-fi, mobile data തുടങ്ങിയവ  നിങ്ങള്‍ക്കാവശ്യമില്ലാത്ത സമയത്ത് ഓഫ് ചെയ്തിടുക. കൂടാതെ ലൊക്കേഷന്‍ ആക്സെസ് disable ചെയ്യുക.
8. എല്ലായ്പ്പോഴും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉപയോഗിക്കുന്ന ‘weather widget’ പോലുള്ള വിഡ്ജെറ്റുകള്‍ ഒഴിവാക്കുക. അതുപോലെ തീരെ ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ ദയവു ചെയ്തു അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
9. ഫോണിലെ ആപ്ലികേഷനുകള്‍ എല്ലായ്പ്പോഴും അപ്പ്‌ ടു ഡേറ്റ് ആക്കി വെക്കുക. അപ്പ്‌ഡേറ്റ് ചെയ്യുമ്പോള്‍ പല ആപ്ലിക്കെഷനുകളും കുറഞ്ഞ ബാറ്ററി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
10. നിങ്ങളുടെ ഫോണില്‍ ‘Power saving mode’ ഉണ്ടെങ്കില്‍ അത് ആക്റ്റിവേറ്റ് ചെയ്യുക. ഇല്ലെങ്കില്‍ നല്ല ഒരു ബാറ്ററി സേവിംഗ് ആപ്ലിക്കെഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. Android ല്‍ ലഭ്യമാകുന്ന നല്ല രണ്ടു ബാറ്ററി  സേവിംഗ് ആപ്ലിക്കേഷനുകളുടെ ഡൌണ്‍ലോഡ് ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കൂ.
03-power-saving-mode-v1
ബാറ്ററി ഡോക്ടര്‍—> ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Battery Doctor
DU ബാറ്ററി സേവര്‍—> ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക DU Saver
11. Auto Sync ഓപ്ഷന്‍ ഓഫ്‌ ചെയ്തിടുക. അതു പോലെ ആപ്ലിക്കേഷനുകളുടെ ‘ഓട്ടോ അപ്ഡേറ്റ്’ ഓപ്ഷന്‍ off ചെയ്യുക. android ഫോണില്‍ ഇതിനായി പ്ലേ സ്റ്റോറില്‍ പോയി settings->Auto-update apps-> Do not auto-update apps ഓണ്‍ ചെയ്യുക.
12. മൊബൈലിന്‍റെ Cache മെമ്മറി എപ്പൊഴും ക്ലിയര്‍ ചെയ്യുക, RAM ബൂസ്റ്റ്‌ ചെയ്യുക. ഇതിനുള്ള അപ്ലിക്കേഷനുകള്‍ അതാതു ഫോണിന്‍റെ App സ്റ്റോറില്‍ ഫ്രീ ആയി തന്നെ ലഭ്യമാണ്. ഉദാഹരണത്തിന് Android ഫോണുകളില്‍ കാഷ് ക്ലിയര്‍ ചെയ്യാനും, RAM ബൂസ്റ്റ്‌ ചെയ്യാനും ലഭ്യമാകുന്ന വളരെ നല്ല ഒരു ആപ്ലിക്കേഷന്‍ ആണ് ‘Clean Master’. ഫ്രീ ആയി ലഭ്യമാകുന്ന ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Clean Master Phone Boost.
13. വിഡ്ഢിത്തം എന്ന് തോന്നിയേക്കാവുന്ന ഒരു കാര്യമാണ് . പക്ഷെ ഇതില്‍ കാര്യവുമുണ്ട്. നിങ്ങള്‍ വളരെ ചൂടുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍ നിങ്ങളുടെ ഫോണിന്‍റെ ബാറ്ററി ലൈഫ് കുറയും. അതുകൊണ്ട് ഫോണ്‍ ഉപയോഗിക്കാത്ത സമയത്തു (പ്രത്യേകിച്ച് പുറത്തിറങ്ങി നടക്കുമ്പോള്‍) ഫോണ്‍ കയ്യില്‍ പിടിക്കാതെ ഒരു ബാഗിലോ, അല്ലെങ്കില്‍ പോക്കറ്റിലോ( ടൈറ്റുള്ള പോക്കറ്റ്‌ ആവുകയുമരുത്)  സൂക്ഷിക്കുക. അതുപോലെ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന സ്ഥലത്ത് ഫോണ്‍ വെക്കുകയുമരുത്.
09-heat-v1
14. റേഞ്ച് മുഴുവനായും കട്ട്‌ ആയാല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുക. റേഞ്ച് കുറയുന്ന അവസരങ്ങളില്‍ സിഗ്നല്‍ ലഭിക്കാന്‍ വേണ്ടി ഫോണ്‍ തന്നെ ഓട്ടോമാറ്റിക്കായി എപ്പോഴും ശ്രമം നടത്തുന്നത് കൊണ്ട് മാക്സിമം ബാറ്ററി പവര്‍ പ്രയോജനപ്പെടുത്തും. അതിനാല്‍ റേഞ്ച് കുറഞ്ഞ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് വളരെ കുറച്ചു മാത്രമേ കാണൂ. അതിനു ഹാന്‍ഡ്‌സെറ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാത്രവുമല്ല റേഞ്ച് കുറഞ്ഞ സമയങ്ങളില്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍റെ അളവ് വളരെ  കൂടും എന്ന സത്യം കൂടി മനസിലാക്കുക.
g
15. എപ്പോഴെങ്കിലുമൊക്കെ ഫോണ്‍ ഒന്നു റിസ്റ്റാര്‍ട്ട് ചെയ്യുന്നത് നല്ലതായിരിക്കും. അനാവശ്യമായി ഓപ്പണ്‍ ചെയ്തു കിടക്കുന്ന ആപ്ലിക്കേഷനുകള്‍ ഓഫ്‌ ആയി ബാറ്ററിക്കും, ഫോണിനും ഒരു ഉണര്‍വ്വ് കിട്ടാന്‍ ഇത് സഹായിക്കും. കൂട്ടുകാരേ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…ഇത് പോലുള്ള കൂടുതല്‍ ടിപ്സുകള്‍ ലഭ്യമാകാന്‍ ഈ പേജ് ലൈക്‌ ചെയ്യൂ കൊച്ചുസഹായങ്ങള്‍
കടപ്പാട്

Monday, 8 September 2014



സാധാരണയായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഒരു അപ്ലിക്കേഷന്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ അവ ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റോള്‍ ആവുന്നതാണ് പതിവ്. എന്ന് പറഞ്ഞാല്‍ ഇന്‍സ്റ്റാലെഷന്‍ ഫയല്‍ വേറെ കിട്ടില്ലെന്നര്‍ത്ഥം. ഇതിന്‍റെ ഒരു പ്രശ്നം നമ്മള്‍ പിന്നീടു വീണ്ടും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്തു വീണ്ടും ഡൌണ്‍ലോഡ് ചെയ്യണം. മാത്രവുമല്ല ഇന്റര്‍നെറ്റ്‌ ചാര്‍ജ് വേറെയും വരും. എന്നാല്‍ ഇതിന്‍റെ ഒരു apk ഫയല്‍ ആദ്യമേ ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ സൂക്ഷിക്കുകയാണെങ്കില്‍ നമുക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പ്ലേസ്റ്റോറില്‍ പോകാതെയും, ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്യാതെയും ഈ ആപ്പ് നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഇതെങ്ങനെ ചെയ്യാം എന്നതാണ് താഴെ വിവരിക്കാം.

സ്റ്റെപ്പ് 1. ആദ്യം ഡൌണ്‍ലോഡ് ചെയ്യേണ്ട അപ്ലിക്കേഷന്‍റെ URL പ്ലേസ്റ്റോറില്‍ നിന്നും കോപ്പി ചെയ്തെടുക്കുക. ഇതിനു ഈ അപ്ലിക്കേഷന്‍ വെറുതെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ മതി.



സ്റ്റെപ്പ് 2. ഇനി ഈ ലിങ്കില്‍ പോകുക http://apps.evozi.com/apk-downloader. ഇവിടെ കാണുന്ന ടെക്സ്റ്റ്‌ ബോക്സില്‍ മുമ്പ് കോപ്പി ചെയ്ത URL പേസ്റ്റ് ചെയ്തു ‘Genereate Download Link’ ല്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയം കാത്തു നില്‍ക്കുക.



സ്റ്റെപ്പ് 3. തുടര്‍ന്ന് താഴെയായി ഒരു ഡൌണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്തോളൂ. apk ഫയല്‍ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൌണ്‍ലോഡ് ആയിക്കൊള്ളും.


കടപ്പാട് : സാങ്കേതികലോകം