Tuesday, 11 November 2014


നിറഞ്ഞു കവിയുന്ന വാട്സപ്പ് മീഡിയ ഫയലുകള്‍ ഫോണ്‍ ഹാങ്ങ്‌ ആവാനും സ്പീഡ് കുറയാനും ഒരു പ്രധാന കാരണമാണ്. ഇതിനുള്ള ലളിതമായ പരിഹാരം ചുരുക്കിപ്പറയാം.
.............
ഒന്ന് രണ്ടാഴ്ച വാട്ട്സപ്പ് ഉപയോഗിക്കുന്നതോടെ എല്ലാ ഫോണുകളും അനങ്ങാന്‍ വയ്യാതാവുന്നു. മീഡിയ ഫയലുകള്‍ വരുന്നപടി താനേ ഡൌണ്‍ലോഡ് ആവുന്ന വിധമുള്ള വാട്സപ്പിന്റെ ഡീഫോള്‍ട്ട് സെറ്റിങ്ങാണ് വില്ലന്‍. മീഡിയ ഫയലുകള്‍ നേരിട്ട് എസ്ഡി കാര്‍ഡ് മെമ്മറിയിലേക്ക് ഡൌണ്‍ലോഡ് ആവാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്സപ്പിനില്ല.

അതിനാല്‍ നമ്മളറിയാതെ ഫോണ്‍ മെമ്മറി നിറഞ്ഞു കവിയുകയും; അത് വഴി, ഫോണ്‍ കാളുകള്‍ അടക്കമുല്ല പ്രധാന ജോലികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട ഡിസ്ക് സ്പേസ് ലഭിക്കാതെ ഫോണ്‍ ഹാങ്ങ്‌ ആവുകയും ചെയ്യുന്നു.

ഒരേ വീഡിയോ/ഇമേജ് ഫയലുകള്‍ തന്നെ അനേകം പേര്‍ അയക്കുന്നു. അയച്ചവര് തന്നെ വീണ്ടും വീണ്ടുമയക്കുന്നു. എല്ലാം വന്നു കുമിഞ്ഞു കൂടുന്നത് ഫോണ്‍ മെമ്മറിയിലും.

എന്നാല്‍ മീഡിയ ഫയലുകള്‍ നമ്മുടെ അനുവാദമില്ലാതെ വന്നപടി ഫോണില്‍ ഡൌണ്‍ലോഡ് ആവുന്നത് തടയാന്‍ വാട്സപ് നല്‍കുന്നൊരു സെറ്റിങ്ങുണ്ട്. അതാണീ പ്രശ്നത്തിന് നിലവിലുള്ള പരിഹാരം.

വാട്സപ്പ് തുറന്ന ശേഷം;
Settings>Chat Settings>Media Auto-download>When using mobile data / When connected with wifi> വരെ പോവുക.
അവിടെ എല്ലാ മീഡിയകളുടെയും ടിക്ക് മാര്‍ക്ക് നീക്കം ചെയ്യുക.


അതോടെ, ഫോട്ടോകളിലും വീടിയോകളിലും നമ്മള്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രമേ അവ ഡൌണ്‍ലോഡ് ആവൂ.

ആവശ്യം കഴിഞ്ഞ വാട്സപ്പ് മീഡിയ ഫയലുകള്‍ ഫോണ്‍ മെമ്മറിയില്‍ നിന്ന് നീക്കം ചെയ്ത് വേണ്ടത്ര ഡിസ്ക് സ്പേസ് ഫ്രീ ആക്കിയ ശേഷം റീസ്റ്റാര്‍ട്ട് ചെയ്‌താല്‍ മാത്രമേ ഫോണിന്‍റെ സ്വാഭാവിക വേഗത തിരിച്ചു കിട്ടൂ.

കാര്യം നിസ്സാരമാണെങ്കിലും ഫോണ്‍ സ്ലോ ആയാല്‍ അധികപേരും വേഗം മൊബൈല്‍ റിപ്പേര്‍ ഷോപ്പില്‍ കൊടുക്കും. അവര്‍ ഫുള്‍ ഫോര്‍മാറ്റ്‌ ചെയ്ത് പ്രധാന അപ്പുകള്‍ വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്തു കൂലിയും വാങ്ങും.